ചണ്ഡിഗഡ്: ഹാരി രാജകുമാരന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്നാരോപിച്ച് പഞ്ചാബ് സ്വദേശിനിയായ അഭിഭാഷക നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹാരിക്കെതിരെ നടപടിയെടുക്കാന്‍ യുകെ പൊലീസിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാൽ പരാതിക്കാരിയുടെ വാദം പകല്‍ക്കിനാവ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരവിന്ദ് സിങ് ഹര്‍ജി തള്ളുകയായിരുന്നു.
ഹാരിയുമായി നടത്തിയ സംഭാഷണങ്ങളെന്ന പേരില്‍ ചില ഇ മെയില്‍, സോഷ്യല്‍ മീഡിയ സംഭാഷണ വിവരങ്ങളും തെളിവായി യുവതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ മുതലായ വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യാജ ഐഡികള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്.
അതുകൊണ്ട് തന്നെ ആ സംഭാഷണത്തിന്റെ ആധികാരികതയെ കോടതിക്ക് ആശ്രയിക്കാന്‍ കഴിയില്ല. അത്തരം വ്യാജസംഭാഷണങ്ങള്‍ ശരിയാണെന്ന് വിശ്വസിച്ച ഹര്‍ജിക്കാരിയോട് സഹതാപം പ്രകടിപ്പിക്കാന്‍ മാത്രമേ കഴിയൂ എന്നും കോടതി അറിയിച്ചു. അതേസമയം ഇത് ഏതോ ഫേക്ക് അക്കൗണ്ടിൽ നിന്ന് വന്നതാണെന്നാണ് നിഗമനം. എന്നാൽ പരാതിയിൽ യുവതി ഉറച്ചു നിൽക്കുകയാണ്.
read also: വാക്സിൻ എടുക്കാത്ത വയോധികരിലും ചെറുപ്പക്കാരിലും രോഗം തീവ്ര നിലയിൽ, ഐസിയുകള്‍ നിറഞ്ഞു തുടങ്ങി
സോഷ്യല്‍ മീഡിയ വഴി ആയിരുന്നു ഹാരിയുമായി സംസാരിച്ചിരുന്നതെന്നും ഹാരിയുമായുള്ള ബന്ധത്തെ സംബന്ധിച്ച് അയാളുടെ പിതാവായ ചാള്‍സ് രാജകുമാരനും സന്ദേശം അയച്ചിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.
എന്നാല്‍ ഒരു തവണയെങ്കിലും യുകെ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന കോടതിയുടെ വാദത്തിന് ഇല്ല എന്നായിരുന്നു പരാതിക്കാരിയുടെ മറുപടി.
Post Your Comments