ലണ്ടന്‍: ഹാരിക്കും മേഗനും ആവശ്യത്തിനുള്ള കൗണ്‍സിലിങ് നല്‍കിയില്ലെങ്കില്‍ ഉടന്‍ തന്നെ അവരുടെ കുടുംബജീവിതം വിവാഹമോചനത്തില്‍ കലാശിക്കുമെന്ന മുന്നറിയിപ്പുമായി മെഗന്റെ അര്‍ദ്ധ സഹോദരി സമന്താ മാര്‍ക്കെല്‍. ഹാരി ഇപ്പോള്‍ തന്നെ മേഗനെ വിവാഹം കഴിച്ചതില്‍ പശ്ചാത്തപിക്കുന്നുണ്ടാകാം എന്നും അവര്‍ പറഞ്ഞു. ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ഉന്നയിച്ച വംശീയ വെറി ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ക്ക് മേഗന്‍ എത്രയും പെട്ടെന്ന് മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എവിടെയും തൻപ്രമാണിത്വവുമായി നടക്കുന്ന മാനസിക നിലയുള്ള മേഗന്‍ തങ്ങളുടെ പിതാവിനും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സമന്ത പറഞ്ഞു. അതിനും അവര്‍ മാപ്പുപറഞ്ഞേ തീരൂ, സമന്ത ആവശ്യപ്പെടുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഹാരിയും മെഗനും നിരവധിപേര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അവരെയെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരോടെല്ലാം പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ അധികം വൈകാതെ ഇവരുടെ ബന്ധം തകരുമെന്നും സാമന്ത പറയുന്നു.
ഹാരി ഒരുനാള്‍ മേഗനെതിരെ തിരിയും, അന്നുമുതല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ തുടങ്ങും, സാമന്ത പറയുന്നു. മേഗന് നല്ലൊരു ജീവിതം സമ്മാനിച്ച സ്വന്തം പിതാവിനെ കഷ്ടപ്പെടുത്തിയ ആളാണ് മേഗനെന്നും അദ്ദേഹത്തോട് പരസ്യമായി മാപ്പുപറഞ്ഞ് അദ്ദേഹവുമായുള്ള ബന്ധം സാധാരണ രീതിയിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ഓപ്രിയുമായുള്ള അഭിമുഖത്തിനിടയില്‍ സാമന്തയെ താന്‍ അറിയില്ലെന്നും, ഒറ്റമകളായിട്ടാണ് തന്നെ വളര്‍ത്തിയതെന്നും മേഗന്‍ പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ അത് നിഷേധിച്ച് സാമന്ത രംഗത്ത് വന്നിരുന്നു.
ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മേഗന്റെ വാക്കുകളെ സാമന്ത ഖണ്ഡിച്ചത്. 2008- ല്‍ എടുത്ത ഫോട്ടോ വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. താന്‍ ഹാരിയുമായുള്ള ബന്ധം തുടങ്ങിയതിനു ശേഷം മാത്രമാണ് സാമന്ത മെര്‍ക്കല്‍ എന്ന സര്‍നെയിം സ്വീകരിച്ചതെന്നും മേഗന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതും സാമന്ത നിഷേധിക്കുകയാണ്. പേരുമാറ്റാനുള്ള അപേക്ഷ 1997 ല്‍ നല്‍കിയതിന്റെ രേഖകള്‍ അവര്‍ പരസ്യപ്പെടുത്തി. മാത്രമല്ല, അവരുടെ കോളേജ് ഡിപ്ലൊമാ സര്‍ട്ടിഫിക്കറ്റിലും സാമന്ത എം മെര്‍ക്കെല്‍ എന്നുതന്നെയാണ് പേരുള്ളത്.
read also: ‘ബിജെപിയിൽ മാത്രം കാണുന്ന മാതൃക, നേമത്ത് പോസ്റ്ററുകൾ ഒട്ടിച്ച് ചിറയൻകീഴിലെ സ്ഥാനാർഥി’
തന്റെ പിതാവ് തന്നെ ചതിച്ചു എന്ന ആരോപണത്തിന് മേഗന്റെ പിതാവ് തോമസ് മെര്‍ക്കെല്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.ആര്‍ച്ചിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരില്‍ കടുത്ത മാനസിക വിഷമം അനുഭവിക്കുകയും ആത്മഹത്യയെ കുറിച്ച് ആലോചിക്കുക പോലും ചെയ്തുവെന്നുമുള്ള മേഗന്റെ വെളിപ്പെടുത്തലിനെതിരെയും സാമന്ത രംഗത്തെത്തി. അസത്യപ്രചാരമനാണ് മേഗൻ രാജകുടുംബത്തിനെതിരെയും മറ്റുള്ളവർക്കെതിരെയും ആയുധമാക്കുന്നതെന്നു ഇവർ ആരോപിക്കുന്നു.
Post Your Comments