KeralaLatest News

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ സാധ്യത; കാരണമിതാണ്

കാസര്‍കോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ സാധ്യത. പിബിഅബ്ദുള്‍റസാഖ് വിജയിച്ച തെരഞ്ഞെടുപ്പില്‍ 291 പേരുടെ കള്ള വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതിയില്‍ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ സാധ്യതയുള്ളത്.

സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെങ്കില്‍ വിധിയെ ആശ്രയിച്ചിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. എന്നാല്‍ ഉപ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നകം തന്നെ നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

എച്ച് കുഞ്ഞമ്പു വീണ്ടും മല്‍സരിപ്പിക്കുമെന്നാണ് ഇടത് നേതാക്കള്‍ നല്‍കുന്ന സൂചന. മുസ്ലിം ലീഗില്‍ എംസി കമറുദ്ദീന്‍. സിടി അഹമ്മദലി, എജിസി ബഷീര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തെത്തും. ബിജെപി സുരേന്ദ്രന് ഒരവസരം കൂടി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button