പനാജി: ആഡംബര വിനോദസഞ്ചാര കപ്പലില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് സെല്‍ഫിയെടുത്ത് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫട്നാവിസ്. മുംബൈ- ഗോവ റൂട്ടില്‍ സര്‍വീസ് തുടങ്ങിയ ആഡംബര വിനോദസഞ്ചാര കപ്പലിന്റെ അരികില്‍ അമൃത ഫട്നാവിസ് അപകടകരമായ രീതിയില്‍ ഇരുന്ന് സെല്‍ഫി എടുക്കുന്നതിന്റെ വീഡിയോ പുറത്തു വന്നു.
#WATCH: Amruta Fadnavis, wife of Maharashtra CM Devendra Fadnavis, being cautioned by security personnel onboard India's first domestic cruise Angria. She had crossed the safety range of the cruise ship. pic.twitter.com/YYc47gLkHd
— ANI (@ANI) October 21, 2018
മുംബൈയെയും ഗോവയെയും ബന്ധിപ്പിച്ചുകൊണ്ട് ആന്‍ഗ്രിയ എന്ന ആഡംബര കപ്പലിന്റെ സര്‍വീസ് ശനിയാഴ്ചയാണ് തുടങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ശനിയാഴചയാണ് ആഭ്യന്തര ക്രൂസ് ടെര്‍മിനലും കപ്പല്‍ സര്‍വീസും ഉദ്ഘാടനം ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും മന്ത്രിയുടെ ഭാര്യയ്ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ തുടര്‍ന്നും സെല്‍ഫി എടുക്കുന്ന അമൃതയെ വീഡിയോയില്‍ വ്യക്തമാണ്. 104 മുറികളുള്ള കപ്പലിന്റെ 400 യാത്രക്കാര്‍ക്കും 70 ജീവനക്കാര്‍ക്കും സഞ്ചരിക്കാവുന്നതാണ് ഈ ആഡംബര കപ്പല്‍. 14 മണിക്കൂറുകൊണ്ട് യാത്രക്കാര്‍ക്ക് മുംബൈയില്‍ നിന്ന് ഗോവയിലെത്താം. രണ്ട് ഭക്ഷണശാലകളും, ആറ് ബാറുകളും, നീന്തല്‍ക്കുളവും സ്പായും അടക്കമുള്ളവ കപ്പലിലുണ്ട്.
Post Your Comments