ഇടുക്കി: ശബരിമല പ്രശ്‌നം വിവാദമാകുന്നതിനിടെ മൂന്നാറില്‍ ഉല്ലാസയാത്ര നടത്തി ഡി.ജി.പി ലോഗ്നാഥ് ബെഹ്‌റ. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം മൂന്നാറിലെത്തിയത്. ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ടാറ്റാ മ്യൂസിയത്തിലെത്തിയ അദ്ദേഹത്തെ കമ്പനിയുടെ എം.ഡിയും മാനേജറടക്കമുള്ളവരും ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് നീലക്കുറിഞ്ഞി കാണാൻ സര്‍ക്കാര്‍ വാഹനത്തില്‍ അദ്ദേഹം രാജമലയിലെത്തി.
എന്നാൽ രാജമലയ്ക്ക് സമീപത്ത് മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടുകൂടി അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല. ഡി.ജി.പിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രാജമലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്. ട്രാഫിക്ക് കുരുക്ക് നിയന്ത്രിക്കാന്‍ പത്തിലധികം പോലീസുകാരെ രാജമലയില്‍ നിയമിച്ചിരുന്നു.
Post Your Comments