Latest NewsKerala

പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ചീങ്കണ്ണി; പരിശോധന നടത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ

തോടിന്റെ വശങ്ങളിലുള്ള മാളങ്ങളിലും പൊത്തുകളിലും ചീങ്കണ്ണികയറിയിരിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി

കൂത്താട്ടുകുളം: പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ചീങ്കണ്ണി. കാക്കൂർ നിവാസികളെ ഭീതിയിലാഴ്ത്തുന്ന ചീങ്കണ്ണിയെ കണ്ടെത്താൻ കോതമംഗലത്ത് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സ്ഥലത്തെത്തി. കാക്കൂർ അണ്ടിച്ചിറ തോട്ടിൽ മുടക്കുറ്റി ചിറയ്ക്കും കരിമത ചിറയ്ക്കും ഇടയിലുള്ള ഭാഗത്താണ് കഴിഞ്ഞദിവസം ചീങ്കണ്ണിയെ കണ്ടത്. തോട്ടിൽ കുളിച്ചുകൊണ്ടിരുന്ന യുവാവിനടുത്തേക്ക് ചീങ്കണ്ണി എത്തിയിരുന്നു.

ഇൗ സംഭവത്തെ തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗം കെ.ആർ. പ്രകാശൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. കോതമംഗലം റെയ്ഞ്ച് ഓഫീസർ വി.വി. ബാബുരാജൻ, അസി. ഓഫീസർമാരായ എൻ.എൽ. ഉണ്ണികൃഷ്ണൻ, എൻ.പി. വേണു, എം.ആർ. രതീഷ്, ഷൈൻകുമാർ, പി.എസ്. അജേഷ് എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

സംഭവം നടന്ന തോടിന്റെ ഒരു കിലോമീറ്റർ ദൂരത്ത് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ശക്തിയായ ഒഴുക്ക് മൂലം തൊട്ടിലിറങ്ങി പരിശോധന നടത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. തോടിന്റെ വശങ്ങളിലുള്ള മാളങ്ങളിലും പൊത്തുകളിലും ചീങ്കണ്ണികയറിയിരിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചീങ്കണ്ണിയുടെ ആക്രമണത്തിൽ നിന്ന്‌ രക്ഷതേടുന്നതിന് ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് നാട്ടുകാർക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. തോടിന്റെ വശത്ത് കൂടി ഒറ്റയ്ക്ക് നടക്കുന്നത് അപകടകരമാണ്. വല ഉപയോഗിച്ചും ആഹാരം നൽകിയും ചീങ്കണിയെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button