തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ ഒപ്പം നില്‍ക്കാതെ വിരുദ്ധ നിലപാട് സ്വീകരിച്ചതില്‍ രോഷം പൂണ്ട് ഒരു കൂട്ടം ഭക്തര്‍ അമ്പലത്തിലെ കാണിക്ക വഞ്ചി സിമന്റിട്ട് അടച്ചു. വെട്ടിക്കോട് ധർമ്മാശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഭക്തര്‍ സിമന്റിട്ട് അടച്ചത്. ശേഷം ഇനി മുതല്‍ യാതൊരു തുകയും കാണിക്കയായി അര്‍പ്പിക്കരുതെന്നും പകരം കര്‍പ്പൂരം നിവേദിച്ചാല്‍ മതിയെന്നും ബോര്‍ഡ് എഴുതി വെക്കുകയും ചെയ്തു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തിയാണ് സിമന്റ് ഇട്ട് അടച്ച കാണിക്ക വഞ്ചിയുടെ സുഷിരം തുറന്നത്.
വരുമാനം ലക്ഷ്യമാക്കി ബോർഡ് ഏറ്റെടുത്ത ക്ഷേത്രങ്ങളിൽ മുൻ മാസങ്ങളേ അപേക്ഷിച്ച് വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ആചാരങ്ങളെ ഹനിക്കാനുള്ള സർക്കാർ നീക്കത്തിനെ ബോർഡും പിന്തുണച്ചതോടെയാണ് ഭക്തർ ക്ഷേത്രങ്ങളിലെ കാണിക്ക ബഹിഷ്ക്കരിക്കാൻ തുടങ്ങിയത്.
ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം മുന്‍ മാസത്തെ അപേക്ഷിച്ച് 75ലക്ഷത്തിലധികം രൂപയുടെ കുറവാണ് ഉണ്ടായത് . മാത്രമല്ല കാണിക്കവഞ്ചികളിൽ ഭക്തർ സ്വാമി ശരണം എന്നെഴുതിയ കടലാസ് തുണ്ടുകളും നിക്ഷേപിക്കുന്ന സ്ഥിതിയാണ്.
Post Your Comments