Latest NewsHealth & Fitness

രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും അകറ്റി നിര്‍ത്താന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കൂ,

അയണിന്റെ ഏറ്റവും നല്ല ഉറവിടമാണ് ബീറ്റ്‌റൂട്ട്

ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ്‌റൂട്ട്, ബീറ്റ് ഇലകള്‍, ജ്യൂസ് എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും വ്യായാമം ചെയ്യുമ്പോള്‍ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുള്‍പ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും ഉളളവയാണ് ഇവ. ബീറ്റ്‌റൂട്ടില്‍ ഉളള ന്യൂട്രേറ്റിന്റെ സ്വാധീനമാണ് ഇതിനു കാരണം. നിങ്ങളുടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന ഗുണങ്ങളുണ്ട് ബീറ്റ്‌റൂട്ടിന്.

Image result for BEETROOT

ദിവസവും മിതമായ അളവില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കിയാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കാനും സാധിക്കുമെന്നാണ് ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നത്. ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകളുടെ സാന്നിധ്യം രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നതിനാലാണ് ഇതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ജേണല്‍ ഓഫ് ഫിസിയോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത്.

അയണിന്റെ ഏറ്റവും നല്ല ഉറവിടമാണ് ബീറ്റ്‌റൂട്ട്. വൈറ്റമിന്‍ എ, സി, കെ, ആന്റിഓക്‌സിഡന്റുകള്‍, ബീറ്റ കരോട്ടിന്‍, പോളിഫീനോള്‍സ് തുടങ്ങിയ അവശ്യ പോഷകങ്ങളെല്ലാം അടങ്ങിയ ബീറ്റ്‌റൂട്ട് ആരോഗ്യഗുണങ്ങളില്‍ മുന്‍പന്തിയിലാണ്. കറിയാക്കിയും ജ്യൂസായും ബീറ്റ്‌റൂട്ട് കഴിക്കാം. എന്നാല്‍ ഔഷധഗുണങ്ങള്‍ നഷ്ടപ്പെടാതെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.

Image result for BEETROOT JUICE

കൂടാതെ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ദൈനംദിന ജീവിത്തിന്റെ ഭാഗമാക്കിയാല്‍ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കും. മാത്രമല്ല പേശീ ക്ഷതം സംഭവിച്ചത് വീണ്ടെടുക്കാനും ഊര്‍ജ്ജ നഷ്ടം നികത്താന്‍ ബീറ്റ്‌റൂട്ട് സഹായിക്കും എന്നതിനാല്‍ വ്യായാമശേഷം കുടിക്കാവുന്ന ഉചിതമായ പാനീയമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.ശരീരത്തിലെ രക്തം വര്‍ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബീറ്റ്‌റൂട്ട് വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button