കാബൂള്‍: വോട്ടെടുപ്പ് കേന്ദ്രങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 67 ആയി. അഫ്ഗാനിസ്ഥാനിലെ വിവിധ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് മുന്നിലായുണ്ടായ ഇരുപതോളം ആകക്രമണങ്ങളിലാണ് 67 പേര് മരിക്കുകകയും 163 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ജീവനില്‍ കൊതിയുണ്ടെങ്കില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്ക്കണമെന്നു താലിബാന് വോട്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു.
ഇതിനുപിന്നാലെയാണു കാബൂളിനെ നടുക്കിയ സ്ഫോടനപരമ്പര ഉണ്ടായത്. പിന്നാലെ വിവിധ പോളിംഗ് കേന്ദ്രങ്ങളിലും ആക്രമണം ഉണ്ടാകുകയായിരുന്നു. അപകടത്തില്‍ 27 സാധാരണക്കാരും ഒമ്പത് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായും 31 കലാപകാരികളെ വധിച്ചതായും ആഭ്യന്തരസഹമന്ത്രി അക്തര്‍ മൊഹമ്മദ് ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments