ഡൽഹി: ശബരിമലയിലെ പ്രശ്നങ്ങളെ ബാബ്റി മസ്ജിദ് സംഭവത്തോട് താരതമ്യപ്പെടുത്തി സംസാരിച്ച സീതാറാം യെച്ചൂരിക്ക് മറുപടിയുമായി വിഎച്ച്പി. സീതാറാം യെച്ചൂരി ശബരിമലയെ അയോധ്യാവിഷയത്തോട് ഉപമിച്ചത് വളരെ നന്നായി. കാരണം, ശരിയാണ്…ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന്’ വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ വ്യക്തമാക്കി.
കേരളത്തിലെ കന്യാസ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്ക് നേരെയും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഹിന്ദു നിയമനങ്ങൾക്കെതിരെയും സിപിഎം കണ്ണടയ്ക്കുകയാണ്. പാരമ്പര്യവും മതവിശ്വാസവും ആചാരങ്ങളും ലംഘിക്കാൻ ശ്രമിക്കുന്നതിലൂടെ സിപിഎമ്മിന്റെ തനിനിറമാണ് പുറത്തുവരുന്നത്. ശബരിമല ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കാൻ പോരാടുന്ന ഭക്തരോട് തങ്ങൾ നന്ദി രേഖപ്പെടുത്തുന്നുവെന്നും വിനോദ് ബൻസാൽ പറയുകയുണ്ടായി.
Post Your Comments