ബംഗളൂരു: ഐടി രംഗത്ത് പുത്തൻ ഉണർവ് നൽകികൊണ്ട് ടാറ്റാ. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ് ക്യാംപസ് റിക്രൂട്ട്മെന്‍റിലൂടെ ജോലി വാഗ്ദാനം നല്‍കിയത് 28,000 നവഗാതര്‍ക്ക്. ഈ വര്‍ഷം ബിസിനസിൽ പുരോഗതി ഉണ്ടായത് കാരണം 16,000 പേരെ വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസത്തില്‍ തന്നെ നിയമിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ശങ്ങളിലും 20,000 പേരെ വീതമാണ് കമ്പനി പുതുതായി നിയമിച്ചത് എന്ന് ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്സ് മേധാവിയുമായ അജോയ് മുഖര്‍ജി പറഞ്ഞു.
ഇടക്കാലത്ത് തിരിച്ചടി നേരിട്ട ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ഇന്‍ഷുറന്‍സ്, റീട്ടൈയ്ല്‍ രംഗങ്ങൾ ഇപ്പോള്‍ മെച്ചപ്പെട്ടതാണ് ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസിന് ഗുണമായതെന്ന് ടിസിഎസ് സി ഇ ഒ രാജേഷ് ഗോപിനാഥന്‍ വ്യക്തമാക്കി.
Post Your Comments