Latest NewsIndia

പ്രണയ ബന്ധം ആരോപിച്ചതില്‍ മനംനൊന്ത് സന്യാസി ജനനേന്ദ്രിയം മുറിച്ചു

പ്രണയംബന്ധം ആരോപിച്ച് അധിക്ഷേപിക്കുന്നതിനോടൊപ്പം ചിലര്‍ ആശ്രമം സ്ഥാപിക്കുന്നത്‌  തടയുകയും ചെയ്തിരുന്നു

ഉത്തര്‍പ്രദേശ്: പ്രണയബന്ധം ആരോപിച്ച് കളിയാക്കിയതില്‍ മനംനൊന്ത് സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു. ഉത്തര്‍പ്രദേശിലെ 28 വയസ്സുകാരനായ യുവ സന്യാസി മദനി ബാബയാണ് ജനനേന്ദ്രിയം മുറിച്ചത്.   പ്രണയംബന്ധം ആരോപിച്ച് അധിക്ഷേപിക്കുന്നതിനോടൊപ്പം ചിലര്‍ ആശ്രമം സ്ഥാപിക്കുന്നത്‌
തടയുകയും ചെയ്തിരുന്നു. സന്യാസിയെ ലക്നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബാംനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കംസിന്‍ ഗ്രാമത്തിലാണ് സന്യാസി താമസിച്ചിരുന്നത്. താന്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് ആശ്രമം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ് തന്നെ ഒരു സ്ത്രീയുമായി ബന്ധം പറഞ്ഞ് അധിക്ഷേപിക്കുന്നതെന്ന് സന്യാസി ആരോപിച്ചു. സംഭവത്തില്‍ ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button