Latest NewsIndia

“നിരീശ്വരവാദിയാണ് ; പക്ഷേ മല കയറാന്‍ മോഹം ; സമ്മതിക്കുമോ” – എഴുത്തുകാരി തസ്ലിമ നസ്റിന്‍

ന്യൂഡല്‍ഹി :  എഴുത്തുകാരിയായ തസ്ലിമ നസ്റിനും പതിനെട്ടാം പടി ചവിട്ടണമെന്ന മോഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രായം അന്‍പത്തിയാറ് കടന്ന തന്നെ മലയില്‍ കയറാന്‍ അനുവദിക്കുമോ പക്ഷേ അവര്‍ നിരിശ്വരവാദിയാണെന്ന് സ്വാപിക്കുകയും ചെയ്യുന്നുണ്ട്.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിയായ കോടതി വിധി അനുകൂലമായും പ്രതികൂലവുമായ വലിയ തര്‍ക്കങ്ങള്‍ക്ക് വഴി വെക്കുന്ന നിലവിലെ അന്തരീക്ഷത്തില്‍ എളുത്തുകാരിയായ തസ്ലിമ പങ്ക് വെച്ച ട്വിറ്റ് വളരെ വലിയ ശ്രദ്ധ നേടുകയും നിരവധി പേര്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. മല ചവിട്ടണമെങ്കില്‍ താങ്കള്‍ ആദ്യം മതം മാറൂ , നിരീശ്വരവാദിയായ താങ്കള്‍ എന്തിനാണ് മലയില്‍ വരുന്നത്. ശബരിമല വിനോദത്തിനുളള സ്ഥലമല്ല തുടങ്ങിയ വന്‍ പ്രതികരണ നിരയാണ് ട്വീറ്റിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button