കൊൽക്കത്ത: കശ്മീർ ഫയല്‍സ് പോലെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന പീഢനങ്ങളെക്കുറിച്ചും ഒരു സിനിമ ഉണ്ടാക്കണമെന്ന് എഴുത്തുകാരി തസ്ലിമ നസ്റീന്‍. കശ്മീര്‍ ഫയല്‍സ് എന്ന സിനിമ 100 ശതമാനവും സത്യമാണെന്നും ഈ കഥയില്‍ സംവിധായകന്‍ ഒന്നും ഊതിപ്പെരുപ്പിച്ചിട്ടില്ലെന്നും തസ്ലീമ പറഞ്ഞു.
Also Read:കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
ട്വിറ്ററിലൂടെയായിരുന്നു കശ്മീർ ഫയൽസിനെക്കുറിച്ച് തസ്ലീമ തന്റെ പ്രതികരണം വ്യക്തമാക്കിയത്. ‘ഈ സിനിമയില്‍ അര്‍ധസത്യങ്ങള്‍ പോലുമില്ല. ദുഖകരമായ ഒരു കഥയാണിത്. ഇനി കശ്മീര്‍ പണ്ഡിറ്റുകള്‍ കശ്മീരിലേക്ക് മടങ്ങിപ്പോയി ജീവിക്കണം. ഇതുപോലെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന പീഢനങ്ങളെക്കുറിച്ചും ഒരു സിനിമ ഉണ്ടാകണം’, തസ്ലിമ അഭിപ്രായപ്പെട്ടു.
അതേസമയം, ഇസ്ലാമിലെ അപൂർവ്വമായ ചില നയങ്ങളെയെല്ലാം രൂക്ഷമായി വിമർശിക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് തസ്ലീമ നസ്രിൻ. സാമൂഹ്യപരമായ വിഷയങ്ങളിൽ അവർ എപ്പോഴും കൃത്യമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുമുണ്ട്.
Post Your Comments