യോസ്മിറ്റ: കാലിഫോര്‍ണിയായിലെ ഒരു ഹില്‍ പോയിന്‍റാണ് മനോഹരമായ ഈ ചിത്രത്തിന് സാക്ഷിയായത്. ഒപ്പം അത് പകര്‍ത്തിയ മാത്യു ഡിപ്പെലിന്‍റെ ക്യാമറക്കണ്ണുകളും. കാലിഫോര്‍ണിയ യോസ്മിറ്റെ ദേശീയോദ്യാനത്തിലെ ടാഫ്റ്റ് പോയിന്റില്‍ ഒരു സായന്തനത്തിലാണ് അപ്രതീക്ഷിതമായി ഈ രംഗം മാത്യുവിന്‍റെ കണ്ണുകളില്‍ ഉടക്കിയത്. ദൂരെ ഉയര്‍ന്ന ഒരു ഒത്ത മലയുടെ മുകളില്‍ ചുറ്റും അഗാധമായ ശൂന്യത നടുവിലായുളള ഒരല്‍പ്പം നീണ്ട് നില്‍ക്കുന്ന മലയുടെ അഗ്രത്ത് രണ്ട് പ്രണയിതാക്കള്‍.
സന്ധ്യ സമയവും മാത്യു നില്‍ക്കുന്ന സ്ഥലത്ത് നിന്ന് വളരെ വിദൂരതയില്‍ ആയിരുന്നതിനാലും ആരാണ് അവിടെ നില്‍ക്കുന്നതെന്ന് വ്യക്തമായും കാണുവാന്‍ സാധിക്കാത്ത അവസ്ഥ. എങ്ങിലും ആ സന്ധ്യയുടെ സൗന്ദര്യം ഒട്ടും ചോരാതെ അസ്തമിക്കുന്ന സൂര്യന്‍റെ നിറമാര്‍ന്ന വര്‍ണ്ണത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്യു ഒരു ചിത്രം ക്യാമറയില്‍ പകര്‍ത്തി. പ്രണയ പരവശനായി തന്‍റെ പ്രിയതമയോട് മുട്ടുകാലില്‍ നിന്ന് പാശ്ചാത്യശെെലിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന കുളിര്‍മ്മയാര്‍ന്ന ചിത്രത്തിന് യോസ്മിറ്റ ഉദ്ധ്യാനം വേദിയാകുകയായിരുന്നു.
Twitter help, idk who these two are but I hope this finds them. I took this at Taft Point at Yosemite National Park, on October 6th, 2018. pic.twitter.com/Rdzy0QqFbY
— Matthew Dippel (@TheCornChips) October 17, 2018
ഒക്ടോബര്‍ 6 നാണ് മാത്യു ഈ പ്രണയത്തിന്‍റെ മനോഹര നിമിഷങ്ങള്‍ ഫ്രെെമിലാക്കിയത്. എങ്കിലും താനെടുത്ത ഈ ചിത്രത്തില്‍ പതിഞ്ഞ പ്രണയിതാക്കള്‍ ആരെന്ന് അറിയാന്‍ മാത്യുവിന്‍റെ മനം തുടിച്ചു. ഒടുവില്‍ അതാരാണെന്ന് അറിയാനുളള വെഗ്യതയോടെ മാത്യു താനെടുത്ത ചിത്രം ട്വിറ്ററില്‍ അപ്ലോഡും ചെയ്തു. ട്വിറ്ററില്‍ വന്‍ പ്രതികരണമാണ് ഈ മനോഹര ചിത്രം നേടിയത്. ഇപ്പോള്‍ 1 ലക്ഷത്തിലധികം ഷെയറുകളാണ് ട്വിറ്ററില്‍ ചിത്രം നേടിയിരിക്കുന്നത്. അത്രക്ക് ജനസമ്മതിയാണ് മാത്യുവിന്‍റെ ചിത്രത്തിന് ട്വിറ്ററില്‍ ലഭിച്ചത്. എന്നെങ്കിലും തന്‍റെ ഈ ചിത്രത്തിന് കഥാപാത്രങ്ങളായ പ്രണയ ജോഡികള്‍ ഈ ചിത്രമ കാണുമെന്നും തന്നെ ബന്ധപ്പെടുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ് മാത്യു ഡിപ്പെല്‍ എന്ന ക്യാമറ കലാകാരന്‍.
Post Your Comments