ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി മല ചവിട്ടാനൊരുങ്ങി പതിമൂന്നോളം വിദ്യാര്‍ത്ഥിനികള്‍ പമ്പയിലെത്തിയതായി സൂചന. ഇവരില്‍ രണ്ടുപേര്‍ പമ്പയിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പുറമേ കിസ് ഒഫ് ലൗ പ്രവര്‍ത്തകരും പമ്പയിലേക്ക് വരുന്നതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.അയ്യപ്പ ദര്‍ശനത്തിന് യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടാല്‍ സുരക്ഷ ഒരുക്കാനാണ് പൊലീസ് നിലപാടെന്നും സൂചനയുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെപോലെ കൂടുതല്‍ പൊലീസ് ഉണ്ടാവില്ല. മറിച്ച് രണ്ടോ മൂന്നോ പൊലീസുകാരെ മാത്രമാകും സുരക്ഷയ്ക്കായി വിട്ടുനല്‍കുക. മലകയറ്റത്തിനിടയില്‍ ഭക്തര്‍ തടഞ്ഞാല്‍ നിയമം നടപ്പാക്കേണ്ടകാര്യം ബോദ്ധ്യപ്പെടുത്തും. എന്നാല്‍ ദേഹോപദ്രവമോ അസഭ്യമോ വിളിച്ചാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു ചാനലിനോട് വെളിപ്പെടുത്തി. അതിനിടെ ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍, മുന്‍ വക്താവ് വി.വി. രാജേഷ്, അയ്യപ്പകര്‍മ്മ സമിതി നേതാവ് സ്വാമി അയ്യപ്പദാസ് തുടങ്ങി സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്.
ആചാരം ലംഘിച്ച് യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതോടെ കൂടുതൽ അണികൾ ശബരിമലയിലേക്കെത്തുകയാണ്. മുമ്പത്തേക്കാൾ കൂടുതൽ ആവേശമാണ് ഇപ്പോഴുള്ളത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. അതോടൊപ്പം പൊലീസ് സംയമനം പാലിക്കണമെന്നും ഒരു ഘട്ടത്തില്‍പോലും ഭക്തരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ ആന്ധ്രയില്‍ നിന്നുള്ള മോജോ ടി.വി ലേഖിക കവിത, മോഡലും വനിതാ ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ എന്നിവര്‍ പൊലീസ് അകമ്പടിയോടെ എത്തിയത് വിവാദമായിരുന്നു. ഇവർക്ക് പൊലീസ് കവചവും ഹെല്‍മറ്റും നല്‍കിയിരുന്നു. യുവതികള്‍ സന്നിധാനത്തേക്ക് കയറിയാല്‍ നടഅടച്ചിടുമെന്ന് തന്ത്രി മുന്നറിയിപ്പ് നല്‍കുകയും പരികര്‍മ്മികള്‍ നാമജപം ആരംഭിക്കുകയും ചെയ്തതോടെയാണ് ഇവരോട് മടങ്ങിപ്പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചത്.
Post Your Comments