ശബരിമല: രഹ്ന ഫാത്തിമയെ ശബരിമലയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഐ.ജി. ശ്രീജിത്തിന്. സാമൂഹികമാധ്യമങ്ങളില്‍ അയ്യപ്പനെപ്പറ്റി അധിക്ഷേപ വാക്കുകള്‍ പോസ്റ്റ് ചെയ്ത ശേഷമാണ് രഹ്ന പമ്പയിലെത്തിയത്. എന്നാൽ ഇതറിയാതെ ഐ.ജി. ശ്രീജിത്ത് പോലീസിന്റെ സുരക്ഷാകവചം അണിയിച്ച് സുരക്ഷിതത്വമൊരുക്കി. രഹ്ന വ്യാഴാഴ്ച തന്നെ പത്തനംതിട്ടയിലെത്തി ഉദ്യോഗസ്ഥരോടു സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുവതി ആരാണെന്ന് അപ്പോഴും ആരും അന്വേഷിച്ചിരുന്നില്ല.
ഒടുവിൽ സന്നിധാനത്തിന് സമീപം രഹ്ന എത്തിയപ്പോഴാണ് അവരെ തിരികെ കൊണ്ടുവരാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിയിപ്പെത്തിയത്. മന്ത്രിയുടെ നിര്‍ദ്ദേശം വന്നിട്ടും ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് യുവതികളുമായി പിന്മാറിയത്. യുവതികള്‍ മടങ്ങാന്‍ തയാറായതിനാലാണ് തിരികെ കൊണ്ടുപോകുന്നതെന്ന് ഐ.ജി പ്രസ്താവിച്ചിരുന്നു. ഇതും വിമർശനത്തിന് വഴിയൊരുക്കി. ഇതോടെ രഹ്നയെ ശബരിമലയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം അതോടെ ഐ.ജി. ശ്രീജിത്തിന്റെ ചുമലിലായി. അതേസമയം ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കേണ്ട പോലീസ് സംവിധാനത്തില്‍ പാളിച്ചയുണ്ടായോയെന്ന് ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. യുവതികള്‍ക്കു പോലീസ് കുപ്പായവും ഹെല്‍മെറ്റും നല്‍കിയതിനെക്കുറിച്ചും അന്വേഷിക്കും.
Post Your Comments