KeralaLatest News

ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെട്ടു ; ബാ​ല​ഭാ​സ്ക​റിന്‍റെ ഭാ​ര്യ ലക്ഷ്​മിയെ ചൊ​വ്വാ​ഴ്​​ച​ ഡി​സ്​​ചാ​ര്‍​ജ്​ ചെ​യ്​​തേ​ക്കും

ദീ​ര്‍​ഘ​നാ​ള​ത്തെ തു​ട​ര്‍​ചി​കി​ത്സ​യും കൗ​ണ്‍​സ​ലി​ങ്ങും വേ​ണ്ടി​വ​രുമെന്നാണ് വിവരം

തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റു തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യിലുള്ള വ​യ​ലി​നി​സ്​​റ്റ്​ ബാ​ല​ഭാ​സ്ക​റിന്‍റെ ഭാ​ര്യ ലക്ഷ്​മിയെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ചൊ​വ്വാ​ഴ്​​ച​ ഡി​സ്​​ചാ​ര്‍​ജ്​ ചെ​യ്​​തേ​ക്കും.ആ​രോ​ഗ്യം സാ​ധാ​ര​ണ നി​ല​യി​ലെ​ത്തു​ന്ന​തായി ആ​ശു​പ​ത്രി മേ​ധാ​വി ഡോ. ​മാ​ര്‍​ത്താ​ണ്ഡ​പി​ള്ള അ​റി​യി​ച്ചു.

വെന്റിലേറ്ററിലായിരുന്ന ല​ക്ഷ്മി​യെ ക​ഴി‌​ഞ്ഞ എ​ട്ടി​ന് ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റി​. ശേഷമാണ് ഭ​ര്‍​ത്താ​വി​​​ന്റെയും മ​ക​ളു​ടെ​യും വേ​ര്‍​പാ​ട് അ​റി​യി​ച്ച​ത്. ഈ ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ല​ക്ഷ്മി ഇ​തു​വ​രെയും മോ​ചി​ത​യാ​യി​ട്ടി​ല്ല. അതിനാലാണ് വാ​ര്‍​ഡി​ലേ​ക്ക്​ മാ​റ്റാ​ത്തത്. ​പരി​ക്കു​ക​ള്‍ ഭേ​ദ​പ്പെ​ട്ട്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൈ​മു​ട്ടു​ക​ള്‍​ക്കും കാ​ലി​നും ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യ​മാ​യി​രു​ന്നു.

ബാ​ല​ഭാ​സ്ക​റി​​ന്റെ സു​ഹൃ​ത്തിന്റെ പാ​ല​ക്കാട്ടെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്കാ​കും അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ലക്ഷ്മിയെ കൊണ്ട് പോവുക. ഇ​വി​ടെയായിരിക്കും തു​ട​ര്‍​ചി​കി​ത്സ. ദീ​ര്‍​ഘ​നാ​ള​ത്തെ തു​ട​ര്‍​ചി​കി​ത്സ​യും കൗ​ണ്‍​സ​ലി​ങ്ങും വേ​ണ്ടി​വ​രുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button