പ്രളയദുരിതത്തിന്‍റെ തീരാ നഷ്ടങ്ങള്‍ക്ക് ഒരു ചെറു സഹായമെങ്കിലും നല്‍കുക എന്ന ലക്ഷ്യത്തോടെ ഗോകുലം കേരള എെ ലീഗ് സീസിണില്‍ പന്തുകള്‍ മെെതാനത്ത് ആവേശത്തോടെ തട്ടും. മാനുഷികമായ ഒരു വലിയ കാരുണ്യപ്രവര്‍ത്തനത്തിന് പങ്കാളിയാകുന്നു എന്ന വലിയൊരു അംഗീകാരമാണ് ഇതിലൂടെ ഗോകുലത്തിന് സ്വന്തമാക്കുന്നത്.
ഈ വരുന്ന 27 -ാം തീയതിയാണ് മോഹന്‍ ബഗാനെതിരെ ഗോകുലം കേരള മാറ്റുരക്കാന്‍ ഒരുങ്ങുന്നത്. ടിക്കറ്റ് വിറ്റ് കിട്ടുന്ന മുഴുവന്‍ തുകയും കേരളത്തിന്‍റെ ദുരിതാശ്വാസ ഫണ്ടിലേക്ക് താങ്കള്‍ സംഭാവന നല്‍കുമെന്ന് ഗോകുലം അറിയിച്ചു. മല്‍സര ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമായി തുടങ്ങിക്കഴിഞ്ഞു. ഗോകുലത്തിന്‍റെ എല്ലാ ഒാഫീസുകളിലും പേ ടിഎം വഴി ഒാണ്‍ലെെന്‍ വഴിയും ടിക്കറ്റ് സ്വന്തമാക്കാം.
Post Your Comments