Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MollywoodLatest NewsNews

കർഷകരുടെ വായ്‌പകൾ അടച്ചു തീർക്കാൻ ഒരുങ്ങി ബോളിവുഡ് താരം അമിതാഭ് ബച്ചൻ

കുറച്ച് ദിവസങ്ങൾക്ക് മുൻപ് 350 ഓളം വരുന്ന കർഷകരുടെ വായ്‌പകൾ മഹാരാഷ്‌ട്രയിൽ അദ്ദേഹം അടച്ച് തീർത്തിരുന്നു

ഉത്തർപ്രദേശിലെ 850 ഓളം വരുന്ന കർഷകരുടെ വായ്‌പകൾ താൻ തീർക്കുമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. നമ്മുക്ക് വേണ്ടി ജീവൻ പോലും കളയുന്ന കർഷകർക്കായി എന്തെങ്കിലും ചെയ്യുക എന്നത് വളരെ സംതൃപ്തി നൽകുന്ന കാര്യം ആണെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് 350 ഓളം വരുന്ന കർഷകരുടെ വായ്‌പകൾ മഹാരാഷ്‌ട്രയിൽ അദ്ദേഹം അടച്ച് തീർത്തിരുന്നു.

തന്റെ ബ്ലോഗിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 350 കര്‍ഷകരുടെ വായ്പ അടച്ചു തീര്‍ക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ അവരെ ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് തടയുന്നതിനാണ് കുറച്ച്‌ ദിവസങ്ങള്‍ക്ക് താൻ വായ്പ്പ അടച്ചു തീർത്തെന്നും ആന്ധ്ര, വിദര്‍ബ എന്നിവിടങ്ങളിലെ കർഷകരുടെ വായ്പ്പകളും അടച്ചു തീർത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

850 ഓളം വരുന്ന കർഷകരുടെ കാര്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും. ഏകദേശം അഞ്ചര കോടി രൂപയാണ് ഇവരുടെ ആകെ വായ്പ തുക. അതും കൂടി അടച്ചു തീര്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button