KeralaLatest NewsIndia

സുപ്രീം കോടതി വിധി വന്നതിന് ശേഷം മലകയറിയ സ്ത്രീകള്‍ ഇവരാണ്

ശബരിമല സ്ത്രീപ്രവേശന കോടതിവിധിയെതുടര്‍ന്ന് മണ്ഡലകാല പൂജകള്‍ക്കായ് നടതുറന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ദര്‍ശനത്തിന് താല്‍പര്യം പ്രകടിപ്പിച്ചെത്തിയത്

ശബരിമല സ്ത്രീപ്രവേശന കോടതിവിധിയെതുടര്‍ന്ന് മണ്ഡലകാല പൂജകള്‍ക്കായ് നടതുറന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ദര്‍ശനത്തിന് താല്‍പര്യം പ്രകടിപ്പിച്ചെത്തിയത് മാധവി, ലിബി, സുഹാസിനി രാജ്, കവിത ജക്കല, രഹ്ന ഫാത്തിമ, മേരി സ്വീറ്റി എന്നീ ആറു സ്ത്രീകളാണ്.

17 ന് തുലാമാസ പൂജകള്‍ക്കായി നടതുറന്ന ആദ്യ ദിനമാണ് മാധവി എന്ന 45 കാരി കുടുംബ സമേതം ആദ്യം മലചവിട്ടിയത്. പമ്പവരെ ഇവരെ ഇവര്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീടാണ് മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിഷേധക്കാരുടെയും കണ്ണില്‍ ഇവര്‍ പെടുന്നത്. തുടര്‍ന്ന് മാധവി പ്രായം വെളിപ്പെടുത്തിയതോടെ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള സേവ് ശബരിമല പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞതും സുരക്ഷ ഒരുക്കാന്‍ പോലീസ് ഉണ്ടാകാഞ്ഞതും സന്നിധാനത്തെത്താതെ മാധവിയും കുടുംബവും മടങ്ങുന്നതിന് കാരണമായി.

തുടര്‍ന്നാണ് പത്തനംതിട്ട ബസ് സ്റ്റാന്റിന്‍വച്ച് ലിബി എന്ന യുവതിക്കെതിരെ പ്രതിഷേധം ഉയരുന്നത്. മാലയണിഞ്ഞ് കറുത്തവസ്ത്രവും ഉടുത്താണ് ലിബി മലചവിട്ടാനുള്ള ഈഗ്രഹവുമായി എത്തിയത്. എന്നാല്‍ ലിബിയുടെ വസ്ത്രധാരണത്തിനെതിരെ കടുത്ത ആക്ഷേപം ഉയര്‍ന്നു. ന്യൂസ് ഗില്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ മാധ്യമ പ്രവര്‍ത്തകകൂടിയായ ലിബി താനും മറ്റ് സ്ത്രീ സുഹൃത്തുകളും സന്നിധാനത്തേക്ക് വരുന്നുണ്ടെന്ന് നേരത്തെ ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടിരുന്നു. ഇവരെ തടഞ്ഞ 50 പേര്‍ക്കെതിരെ കേസെടുത്തതിനു പിറകെ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയില്‍ ലിബിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ രണ്ടു സംഭവങ്ങള്‍ അരങ്ങേറിയതോടെ ആദ്യദിനത്തെ പ്രതിഷേധം അക്രമങ്ങള്‍ക്കും കടുത്ത പോലീസ് നടപടികള്‍ക്കും വഴിതെളിച്ചു. തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച രണ്ടാം ദിവസമാണ് ന്യൂോര്‍ക്ക് ടൈസിലെ മാധ്യമ പ്രവര്‍ത്തക സുഹാസിനി രാജും സഹപ്രവര്‍ത്തകനും സന്നിധാനത്ത് പോകാനായി എത്തിയത്. ഇവര്‍ ജോലിയുടെ ഭാഗമായാണ് എത്തിയത് എന്ന് അറിയിച്ചിട്ടും പമ്പ പിന്നിട്ട് മരക്കൂട്ടത്തെത്തിയപ്പോള്‍ വന്‍ ജനക്കൂട്ടം ഇവരെ തടഞ്ഞു. പോലീസ് സുരക്ഷ ഒരുക്കിയിട്ടുപോലും അധിക്ഷേപവും കല്ലേറും ഉണ്ടായ സാഹചര്യത്തില്‍ ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ താനില്ലെന്ന നിലപാടില്‍ സുഹാസിനി തന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ഇതിന് പിറകെയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോജോ ടിവിയുടെ പ്രതിനിധിയായ കവിതാ ജക്കാല തനിക്ക് സന്നിധാനത്ത് ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്ന ആവശ്യപ്പെട്ട് പമ്പ പോലീസിനെ സമീപിച്ചത്. എന്നാല്‍ സമയം ഏറെ വൈകിയെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരാകരിച്ച പോലീസ് വെള്ളിയാഴ്ച ഇതിന് ആവശ്യമായ സൗകര്യം ചെയ്യാമെന്ന് അറിയിച്ചു. കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും മലകയറാന്‍ സംരക്ഷണം ഒരുക്കമമെന്ന് ജില്ലാ കലക്ടറെ അറിയിച്ചിരുന്നു.

അങ്ങിനെയാണ് ഇരുവരുമായി 200 ഓളം പോലീസുകാരുടെ അകമ്പടിയില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സംഘം സന്നിധാനത്തേക്ക് നീങ്ങിയത്. കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലാതെ ശബരിമല ക്ഷേത്രത്തിന് സമീപത്തെത്തിയ സംഘത്തെ പക്ഷെ നടപ്പന്തലിന് സമീപത്ത് വച്ച് ഒരു കൂട്ടം ഭക്തര്‍ തടയുകയായിരുന്നു.
തന്ത്രിയുടെ നേതൃത്വത്തില്‍ പരികര്‍മ്മികളുടെ പ്രതിഷേധത്തില്‍ പങ്കാളികളായി. ഇതിനിടെ മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ നിന്നു നേരിട്ടു നിര്‍ദേശവും വന്നു.അങ്ങിനെ ക്ഷേത്രത്തിന് 100 മീറ്റര്‍ അകലെ നിന്നും പോലീസ് യുവതികളെയും കൊണ്ട് മടങ്ങി.

ചുംബന സമരത്തിലൂടെയും മറ്റ് പല പുരോഗമന മുന്നേറ്റങ്ങളിലൂടെയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചു പറ്റിയ ആളാണ് രഹ്ന ഫാത്തിമ.

മോജോ ടി.വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറും അവതാരികയുമാണ് ആന്ധ്രാ സ്വദേശിയായ കവിത. ഹൈദരാബാദ് സ്വദേശിയാണ് ഇവര്‍. സുപ്രീംകോടതി നിധി ഉയര്‍ത്തികാട്ടാന്‍ ശബരിമല സന്ദര്‍ശനത്തിനായി കവിത എത്തുമെന്ന് മോജോ ടിവി അവരുടെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

ehana

ഇതിനിടെയാണ് മേരിസ്വീറ്റി എന്ന 46 കാരി താന്‍ അയ്യപ്പഭക്തയാണെന്നും വിദ്യാരംഭദിനത്തില്‍ തന്നെ അയ്യനക്കാണണമെന്നാണ് ആഗ്രഹം എന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇവരെയും പോലീസ് ഇടപ്പെട്ട് മടക്കി അയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button