Latest NewsIndia

ശബ്ദം കേട്ട് പ്രണയിച്ച കാമുകിയെ നേരിൽ കണ്ട പതിനഞ്ചുകാരൻ തകർന്നു; സംഭവം ഇങ്ങനെ

പരസ്പരം പ്രായമോ വിവരങ്ങളോ ഒന്നും കൈമാറാതെ തന്നെ പ്രണയത്തിലാകുകയായിരുന്നു

ശബ്ദം കേട്ട് പ്രണയിച്ച കാമുകിയെ നേരിൽ കണ്ട് പതിനഞ്ചുകാരൻ കുരുക്കിൽ. ആസ്സാം സ്വദേശിയ പതിനഞ്ചുകാരനാണ് തെറ്റി വിളിച്ച നമ്പറിൽ നിന്നും പ്രണയം തുടങ്ങി ഒടുവിൽ കെണിയിൽപ്പെട്ടത്. ശബ്ദത്തെ പ്രണയിച്ചാണ് വിളികളുടെ എണ്ണം കൂടിയത്. ഒടുവിൽ ഇരുവരും പരസ്പരം പ്രായമോ വിവരങ്ങളോ ഒന്നും കൈമാറാതെ തന്നെ പ്രണയത്തിലാകുകയായിരുന്നു. ഒടുവിൽ തന്റെ കാമുകിയെ കാണാനെത്തിയ പതിനഞ്ചുകാരൻ തകർന്നുപോയി. സംഭവം എന്താണെന്നല്ലേ? കാമുകിക്ക് അറുപത് വയസ്സുണ്ടായിരുന്നു. രണ്ടുപേരുടെയും അവസ്ഥ ഏകദേശം ഒരുപോലെയായിരുന്നു.

ആൺകുട്ടിയുടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നാണ് കാമുകിയുടെ വിശദീകരണം. സുഹൃത്തായി മാത്രമേ പരി​ഗണിച്ചിട്ടുള്ളൂ. വിവാഹം കഴിക്കണമെന്ന് ചിന്തിച്ചിട്ട് കൂടിയില്ല. എന്നാൽ ഇതിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന നിലപാടാണ് ആൺകുട്ടിക്ക്. വീട്ടുകാർ പറയുന്നത് കല്യാണം കഴിച്ച് സുഖമായി ജീവിക്കാനാണ്. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരോട് അഭിപ്രായം ചോദിച്ചതായി ​ഗുവാഹത്തിയിലെ ചൈൽഡ് ലൈൻ പ്രവർത്തകനായ നിർമൽ ദേകാ പറയുന്നു. കൂടുതൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ ഏൽപിച്ചതായും പൊലീസ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button