നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിലെത്തിയ ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എ.എന്‍ രാധാകൃഷ്ണന്‍, ജെ പത്മകുമാര്‍ എന്നീ ബിജെപിയുടെ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലാണ് പത്തംഗ സംഘം നിലയ്ക്കലില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവര്‍ നിലയ്ക്കലില്‍ എത്തിയത്. കൂടാതെ പരസ്യമായി നിരോധനാജ്ഞ ലംഘിക്കുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ ഇവിടെ എത്തിയത്.
അയ്യപ്പവേഷത്തിലാണ് ഇവര്‍ എത്തിയത്. ഇലവങ്കലില്‍ നിന്നും വലിയ സുരക്ഷയെ മറികടന്നാണ് ഇവര്‍ എത്തിയത്.
Post Your Comments