Kerala

എംജെ അക്ബറുടെ മാന നഷ്ടക്കേസ് വ്യാഴാഴ്ച പ​ട്യാ​ല ഹൗ​സ് കോ​ട​തി​യില്‍

ന്യൂ​ഡ​ല്‍​ഹി:   ലൈം​ഗി​ക ആ​രോ​പ​ണ​ത്തെത്തുടര്‍ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച എം.​ജെ. അ​ക്ബ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സ് കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ക്ബ​റി​നെ​തി​രെ ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പ്രി​യ ര ​മ​ണി​ക്കെ​തി​രേ​യാ​ണ് എം.​ജെ. അ​ക്ബ​ര്‍ മാ​ന​ന​ഷ്ട​ത്തി​നു കേ​സ് ന​ല്‍​കി​യ​ത്.

പ്രി​യാ ര​മ​ണിയുടെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ മ​നഃ​പൂ​ര്‍​വം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന അ​ക്ബ​ര്‍​ക്കെ​തി​രേ ഇ​തി​ന​കം 35 വ​നി​താ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​രോ​പ​ണം നടത്തിയിരിക്കുന്നത്.

സ​ണ്‍​ഡേ വാ​രി​ക, ടെ​ല​ഗ്രാ​ഫ് ദി​ന​പ​ത്രം, ഏ​ഷ്യ​ന്‍ ഏ​ജ് ദി​ന​പ​ത്രം തു​ട​ങ്ങി​യ​വ​യു​ടെ പ​ത്രാ​ധി​പ​ര്‍ ആ​യി​രു​ന്നു അ​ക്ബ​ര്‍. 1989-ല്‍ ​ബി​ഹാ​റി​ലെ കി​ഷ​ര്‍​ഗ​ഞ്ജി​ല്‍ നി​ന്നു കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ല്‍ ലോ​ക്സ​ഭ​യി​ലെ​ത്തി. 1991ല്‍ ​പ​രാ​ജ​യ​പ്പെ​ട്ടു. ഏ​താ​നും വ​ര്‍​ഷം മു​ന്പ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള രാ​ജ്യ​സ ഭാം​ഗ​മാ​ണ് അ​റു​പ​ത്തേ​ഴു​കാ​ര​നാ​യ അ​ക്ബ​ര്‍. ഏ​താ​നും ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ര്‍​ത്താ​വ് കൂ​ടി​യാ​ണ്. മി​ന്‍റ് ലോ​ഞ്ച് എ​ഡി​റ്റ​ര്‍ പ്രി​യാ ര​മ​ണിയുടെ ട്വീ​റ്റു​ക​ളാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് തു​ട​ക്കമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button