ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റ .ജെറ്റ് എയര്‍വെയ്സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റയുടെ ആവശ്യം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവിൽ കടക്കെണിയില്‍ മുങ്ങിയ ജെറ്റ് എയര്‍വെയ്‌സിന് ഇത് പുതുജീവന്‍ സമ്മാനിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് കമ്പനിയുടെ 51 ശതമാനം ഓഹരിയുള്ളത്. വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും തയ്യാറായിട്ടില്ല.
Post Your Comments