ന്യൂഡല്‍ഹി•ഹിന്ദു വാഹിനിയുടെ സ്ഥാപകനായ സ്വാമി ബി.ജെ.പിയില്‍ ചേര്‍ന്നു. സ്വാമിയുടെ കടന്നുവരവ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യയില്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മതപരമായ പ്രവര്‍ത്തനങ്ങളിലും സ്വാമി വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സാന്നിധ്യം, പ്രത്യേകിച്ചും തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പിയുടെ സേവകനായി പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിയുടെ സന്ദേശം രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളില്‍ എത്തിക്കുമെന്നും പരിപൂര്‍ണാനന്ദ പറഞ്ഞു.
ഡിസംബര്‍ 7 നാണ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments