CricketLatest NewsSports

ലോക വനിതാ 20ട്വന്‍റീയില്‍ ശ്രീലങ്കയുടെ ഭാവി വാഗ്ദാനമായ 17 കാരിയും മാറ്റുരക്കും

വനിതകള്‍ സ്റ്റേഡിയം കെെയ്യടക്കി ആരാധകരെ ത്രസിപ്പിക്കുന്ന ലോക ടി20 വനിത ക്രിക്കറ്റ് മാച്ചിന് അരങ്ങൊരുങ്ങുകയാണ് . ഇതിനോടൊപ്പം തന്നെ കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി ശ്രീലങ്കയും അവരുടെ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ ടീമിലാണ് ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റിന്‍റെ ഭാവി വാഗ്ദനം കൂടിയായ 17 കാരിയായ കവിഷ ദില്‍ഹാരിയുടെ പേരും ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റിന്‍റെ ഓള്‍റൗണ്ടര്‍ കൂടിയാണ് ഈ പതിനേഴുകാരിയായ മിടുക്കി.

കഴിഞ്ഞവര്‍ഷം വലിയ ഫോമൊന്നും കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഇത്തവണ വലിയ പ്രതീക്ഷയാണ് ഈ 17 കാരിയായ കവിഷയില്‍ ഉളളത്. അഞ്ച് താരങ്ങളെ സ്റ്റാന്‍ഡ് ബൈ താരങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക വനിതാ ട്വന്‍റീ ട്വന്‍റീ യില്‍ ശ്രീലങ്കയുടെ വനിതാ ക്രിക്കറ്റ് പ്ലയേഴ്സായി തെരഞ്ഞെടുക്കപ്പെട്ട മറ്റുളളവര്‍..

16 അംഗ സ്ക്വാഡില്‍ ഏതെങ്കിലും താരങ്ങള്‍ക്ക് പകരക്കാരായി തീരുമാനിച്ചവരില്‍ ഇനോക രണവീര, നിപുനി ഹന്‍സിക, ഇമാല്‍ക മെന്‍‍ഡിസ്, അനുഷ്ക സഞ്ജീവിനി, ഹര്‍ഷിത മാധവി എന്നിവരും ഉള്‍പ്പെടുന്നു.

സ്ക്വാ‍ഡ്: ചാമരി അട്ടപ്പട്ടു, നീലാക്ഷി ഡി സില്‍വ, കവിഷ ദില്‍ഹാരി, അമ കാഞ്ചന, സുഗന്ധിക കുമാരി, എഹ്സാനി ലോകുസൂരിയാഗേ, ദിലാനി മനോദാര, യശോദ മെന്‍ഡിസ്, ഹസിനി പെരേര, ഉദ്ദേശിക പ്രബോധിനി, ഇനോഷി പ്രിയദര്‍ശിനി, ഒഷാഡി രണസിംഗ്, ശശികല സിരിവര്‍ദ്ധനേ, റെബേക്ക വാന്‍ഡോര്‍ട്ട്, ശ്രീപാലി വീരകോഡി .

shortlink

Related Articles

Post Your Comments

Related Articles


Back to top button