ഗാലക്‌സി നോട്ട് 9 സ്മാര്‍ട്‌ഫോണിനു പിന്നാലെ പുതിയ ഗാലക്‌സ് ടാബ് എസ് 4 പണിയിലെത്തിക്കാനൊരുങ്ങി സാംസങ്.10.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഉയര്‍ന്ന പിപിഐ ഡിസ്‌പ്ലേ, 1600x 2560 പിക്‌സല്‍ റസലൂഷൻ,ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 13 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറ, എട്ട് മെഗാപിക്‌സൽ സെല്‍ഫിക്യാമറ, 7300 എംഎഎച്ച് ബാറ്ററി, ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ട് എന്നിവയാണ് പ്രധാന പ്രത്യേകതകൾ. നാല് ജിബി, 6 ജിബി റാം 64 ജിബി, 128 ജിബി ഇന്റെർണൽ മെമ്മറിയുള്ള ബൈക്ക് ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള സാംസങ് എക്‌സ്പീരിയന്‍സ് യുഐയിലായിരിക്കും പ്രവർത്തിക്കുക. 60000 രൂപയോളമാണ് വിപണിയിൽ പ്രതീക്ഷിക്കാവുന്ന വില. ഇന്ത്യന്‍ വിപണിയിലെത്തിയ സ്മാർട്ട് ഫോൺ ഗാലക്‌സി നോട്ട് 9 ന് 68,990 രൂപയാണ് വില.
Post Your Comments