KeralaLatest News

ശബരിമല പ്രവേശനം ; നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍

ആക്ടിവിസത്തിന് വേണ്ടി ശബരിമലയെ ഉപയോഗിക്കരുത് എന്നുതന്നെയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയും ഉന്നയിച്ച നിലപാട്.

തിരുവനന്തപുരം:   ശബരിമലയെ ആക്ടിവിസത്തിനുളള വേദിയായി മാറ്റുന്നതിന് അനുവദിക്കില്ല എന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ മുന്നേ മാധ്യമങ്ങളോട് നിലപാട് അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ നിന്ന് വ്യതിചലിച്ച് ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ വരുന്നതില്‍ തടസം ഉണ്ടാകില്ലെന്നും എന്നാല്‍ ബോധപൂര്‍വ്വം അക്രമം ഉണ്ടാക്കി ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്നവരാണ് തടയപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ആക്ടിവിസത്തിന് വേണ്ടി ശബരിമലയെ ഉപയോഗിക്കരുത് എന്നുതന്നെയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയും ഉന്നയിച്ച നിലപാട്. എന്നാല്‍ ശബരിമലയില്‍ യുവതി എത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തില്‍ സംശയം ഉളളതായും ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തുക്കളും മറ്റും ഫെയ്സിബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button