ന്യൂഡൽഹി : ശബരിമല വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷം. തീവ്ര സമരം വേണ്ടെന്ന് കെപിസിസിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദേശം നൽകി. നേതാക്കൾ പ്രകോപനപരമായ സമര രീതികളിലേക്ക് കടക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസെന്ന് പറയുമ്പോഴും , പ്രത്യക്ഷ സമരത്തിനില്ലെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.
കെ.പി.സി.സി പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രൻ , പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല, എന്നിവരുമായി നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി നിലപാട് അറിയിച്ചത്. വിശ്വാസികൾക്ക് ഒപ്പം നിൽക്കണമെന്ന കെ.പി.സി.സിയുടെ പൊതുനിലപാട് രാഹുൽ അംഗീകരിച്ചു. തീവ്രവും കൊടിപിടിച്ചുള്ളതുമായ സമരത്തിലേക്ക് നീങ്ങുന്നത് കോൺഗ്രസ് നിലപാടിന് വിരുദ്ധമാണ്.
ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.നേതൃത്വത്തിന്റെ അനുമതി ലഭിച്ചാൽ കെ.സുധാകരൻ നിരാഹാരസത്യഗ്രഹം ആരംഭിക്കുമെന്നും സൂചനകളുമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാന്റ് ഇടപെട്ട് പ്രത്യക്ഷ സമരമെന്ന ആവശ്യം തള്ളുകയായിരുന്നു.
Post Your Comments