KeralaLatest News

ശബരിമല വിഷയം ; സുപ്രധാന തീരുമാനവുമായി ദേവസ്വം ബോർഡ്

നിലവിലെ സാഹചര്യങ്ങൾ കോടതിയെ അറിയിക്കും

തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു നടക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്നത്തെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയിരുന്നു  പ്രസിഡന്റ് എ പദ്മകുമാർ. നിലവിലെ സാഹചര്യങ്ങൾ കോടതിയെ അറിയിക്കും. ഇതിനായി മനു അഭിഷേക് സിംഗ്വിയെ ചുമതലപ്പെടുത്തും. നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ബോർഡ് തൽസ്ഥിതി റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തിയാകും ഹർജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button