Latest NewsKerala

ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട് ; കേരള പോലീസ്

ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന മഹത്തായ പാരമ്പര്യമാണ് കേരളാപോലീസിനുള്ളത്

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ തങ്ങള്‍ക്ക് എതിരെ ഉയരുന്നു ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കേരള പോലീസ് . “ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്തവും ഞങ്ങൾക്കുണ്ട്. ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന മഹത്തായ പാരമ്പര്യമാണ് കേരളാപോലീസിനുള്ളതെന്നും പതിറ്റാണ്ടുകൾ പിന്നിടുന്ന സപര്യയാണ് ശബരിമലയിലെ ശരണപാതകളിൽ പോലീസ് നിർവഹിച്ചു പോരുന്നതെന്നും ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ;

ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു.
നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട്.

ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന മഹത്തായ പാരമ്പര്യമാണ് കേരളാപോലീസിനുള്ളത്. പതിറ്റാണ്ടുകൾ പിന്നിടുന്ന സപര്യയാണ് ശബരിമലയിലെ ശരണപാതകളിൽ പോലീസ് നിർവഹിച്ചു പോരുന്നത്… കല്ലും മുള്ളും നിറഞ്ഞ കാനനപാതകളിലും വെയിലും മഞ്ഞും മഴയും നിറഞ്ഞ പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസികൾക്കൊപ്പം വ്രതനിഷ്ഠയോടെ തന്നെയാണ് കേരളാപോലീസ് സേവനസന്നദ്ധരായി നിലകൊണ്ടിട്ടുള്ളത്..

നീതി നിർവഹണ സംവിധാനമെന്നനിലയിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും പരമോന്നത നീതിപീഠത്തിൻ്റെ ഉത്തരവുകളെയും അംഗീകരിക്കേണ്ട സുപ്രധാനമായ ഉത്തരവാദിത്വവും കേരളപോലീസിനുണ്ട്…

സമർപ്പിതമായ ഈ സേവനപാതയിൽ കേരള പോലീസിനു കൂടുതൽ കരുത്തുപകരാൻ ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. #keralapolice #sabarimala

https://www.facebook.com/keralapolice/photos/a.135262556569242/1842062285889252/?type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button