KeralaLatest News

ശബരിമല സംഘർഷ ഭൂമിയാക്കി മാറ്റരുതെന്നു കോടിയേരി ബാലകൃഷ്‌ണൻ

വിശ്വാസവും അവിശ്വാസവും തമ്മില്‍ യുദ്ധമുണ്ടാക്കരുത്

തിരുവനന്തപുരം : ശബരിമല സംഘർഷ ഭൂമിയാക്കി മാറ്റരുതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വിശ്വാസവും അവിശ്വാസവും തമ്മില്‍ യുദ്ധമുണ്ടാക്കരുത്. രാഷ്‌ട്രീയ സമരമാണ് കോൺഗ്രസ്സും ബിജെപിയും നടത്തുന്നത്. എന്ത് കൊണ്ട് ഇവർ റിവ്യൂ ഹർജി നൽകുന്നില്ലെന്ന് കോടിയേരി ചോദിച്ചു. കോൺഗ്രസ്സും-ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണം. കോടതിയില്‍ കേസ് നടന്നപ്പോള്‍ ബിജെപിയോ കോണ്‍ഗ്രസ്സോ എതിര്‍ത്തില്ല.ശനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും പ്രവേശനം അനുവദിച്ചത് ബിജെപിയാണെന്നും വിഷയത്തില്‍ സിപിഎം സംസ്ഥാന വ്യാപകമായി പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്, കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആദ്യ ഘട്ടത്തില്‍ ശബരിമല സ്ത്രീ പ്രവേശനം സ്വാഗതം ചെയ്‌തവരാണ്. ഇപ്പോള്‍ സംസ്ഥാനത്ത് വര്‍ഗീയത ഉണര്‍ത്തി കലാപം സൃഷ്‌ടിക്കാനും, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഇവര്‍ ശ്രമിക്കുന്നത്. പൊലീസില്‍ പോലും വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്. ശബരിമലയിലെ അക്രമത്തിന് പിന്നൽ ആസൂത്രിത നീക്കം. വിശ്വാസത്തിന്റെ പേരിലായാല്‍ ആക്‌ടിവിസ്‌റ്റുകളായാല്‍ പോലും ശബരിമലയില്‍ പ്രവേശനം അനുവദിക്കണം. ശബരിമലയിലേക്ക് കുഴപ്പമുണ്ടാക്കാന്‍ വന്നാല്‍ ആക്‌ടിവിസ്‌റ്റുകളായാലും ആരായാലും പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും ശബരിമലയില്‍ ഇതുവരെ പൊലീസിന് വീഴ്‌ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button