
തിരുവനന്തപുരം: യു.ഡി.എഫായിരുന്നു അധികാരത്തിലെങ്കില്‍ ശബരിമല പ്രശ്‌നം പ്രതിസന്ധിയില്ലാതെ പരിഹരിക്കുമായിരുന്നെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവേകശൂന്യമായ സര്‍ക്കാരാണെങ്കില്‍ എന്തൊക്കെ സംഭവിക്കാമെന്നതിന് തെളിവാണ് ശബരിമലയിലെ സംഭവവികാസങ്ങൾ. പൊലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും ധരിപ്പിച്ച് യുവതിയെ സന്നിധാനത്തെത്തിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പൊലീസ് നിയമം ലംഘിച്ച ഐ.ജി ശ്രീജിത്തിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കമാന്‍ഡോ ഓപ്പറേഷനിലൂടെയാണോ?. ഒരു പൊരി വീണാല്‍ പൊട്ടിത്തെറിക്കാവുന്ന അവസ്ഥയാണ് മൂന്നുനാല് ദിവസമായുള്ളത്. ഇതിനെ ആളിക്കത്തിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇത്രയും സ്ഫോടനാത്മകമായ സാഹചര്യമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രി വിദേശത്ത് പോകണമായിരുന്നോ? ശബരിമല പ്രതിസന്ധി തരണം ചെയ്യാന്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രം തയ്യാറുണ്ടോ? പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിക്കുകയുണ്ടായി.
Post Your Comments