KeralaLatest News

പതിനെട്ടാംപടിക്കു താഴെ പരികര്‍മ്മികള്‍ പൂജ നിര്‍ത്തി പ്രതിഷേധിക്കുന്നു

ശ്രീകോവില്‍ ഇതുവരെ അടച്ചിട്ടില്ലെങ്കിലും യുവതികള്‍ പിന്മാറിയില്ലെങ്കില്‍ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.

സന്നിധാനം: ശബരിമല സന്നിധാനേേത്തയ്ക്കു പ്രവേശിക്കാനെത്തിയ യുവതികള്‍ മടങ്ങി പോകാത്തതിനാല്‍ ക്ഷേത്രത്തിലെ പരികര്‍മ്മികള്‍ പൂജനിര്‍ത്തി പ്രതിഷേധധിക്കുന്നു. തന്ത്രിമാരും മേല്‍ശാന്തിമാരും ഒഴികെയുള്ളവരാണ് ശരണം വിളികളോടെ പ്രതിഷേധം നടത്തുന്നത്.

മേല്‍ശാന്തി മഠത്തിലേയും തന്ത്രി മഠത്തിലേയും പരികര്‍മ്മികളാണ് പൂജകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്. യുവതികളെ യാതൊരു കാരണവശാലും മലകയറാന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇവര്‍ക്കൊപ്പം ദേവസ്വം വകുപ്പ് ജീവനക്കാരും വിശ്വാസികളും ഇവിടെ പ്രതിഷേധിക്കുന്നുണ്ട്

അതേസമയം ആചാരം ലംഘിച്ച് ആരെങ്കിലും സന്നിധാനത്ത് എത്തിയാല്‍ ക്ഷേത്രം അടിയന്തരമായി അടച്ചിടുമെന്ന് തന്ത്രി പറഞ്ഞു. മുതിര്‍ന്ന തന്ത്രിയായ മോഹനരാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പരിശുദ്ധമായ നീലിമല കയറി യുവതികള്‍ നടപ്പന്തലില്‍ എത്തിയ സാഹചര്യത്തില്‍ പ്രതിക്രിയകള്‍ ചെയ്തതിനുേേശഷമേ പൂജാവിധികള്‍ നടത്താനാവൂ എന്നും തന്ത്രി പറഞ്ഞു.  ശ്രീകോവില്‍ ഇതുവരെ അടച്ചിട്ടില്ലെങ്കിലും യുവതികള്‍ പിന്മാറിയില്ലെങ്കില്‍  അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.

ഇരുമുടിക്കെട്ടുമായി നടപ്പന്തലില്‍ എത്തിയത് സാമൂഹ്യ പ്രവര്‍ത്തകയായ രഹനാ ഫാത്തിമയാണെന്ന് അറിഞ്ഞതോടെയാണ് കടുത്ത നടപടി വേണ്ടിവരുമെന്ന നിലപാട് തന്ത്രി എടുത്തത്. ഇതോടെ പരികര്‍മ്മികളുടെ ഭാഗത്തു നിന്നും പ്രതിഷേധം ശക്തമാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button