കാബൂള്‍: അഫ്ഗാനിസ്ഥാന് ഉന്നത സൈനിക ഉദ്യോഗസ്ഥന് സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ചു. കാണ്ഡഹാര്‍ പോലീസ് മേധാവി ജനറല്‍ അബ്ദുള്‍ റാസിഖ് ആണ് കൊല്ലപ്പെട്ടത്. ഗവര്‍ണറുടെ വസതിയില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമായിരുന്നു സംഭവം.സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. ജനറല്‍ റാസിഖിനെയും യുഎസ് കമാന്‍ഡര്‍ ജനറല്‍ സ്കോട്ട് മില്ലറെയുമാണ് ലക്ഷ്യം വച്ചതെന്ന് താലിബാന് അറിയിച്ചു.
ആക്രമണത്തില്‍ ഗവര്‍ണര്‍ക്ക് ഗുരുതരപരിക്കേറ്റു. അതെ സമയം അക്രമിയെ സൈന്യം കൊലപ്പെടുത്തി. ശനിയാഴ്ച കാണ്ഡഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു യോഗത്തില്‍നിന്നും പുറത്തേക്കുപോകുമ്പോഴായിരുന്നു റാസിഖിനു വെടിയേറ്റത്. പുറത്തിനു നേര്‍ക്കായിരുന്നു അക്രമി വെടിവച്ചത്.
Post Your Comments