Latest NewsKerala

ഭക്തരുടെ മതവികാരം വൃണപ്പെടുത്തി, മലചവിട്ടാന്‍ എത്തിയവര്‍ അഴിഞ്ഞാട്ടക്കാരികളെന്നും പി സി ജോര്‍ജ്

രാഹുല്‍ ഈശ്വര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ ജയില്‍ മോചിതനാക്കണം എന്നും പി സി ജോര്‍ജ്

കോട്ടയം: ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജ്. വാര്‍ത്താ സമ്മേളനത്തില്‍ ആണ് അദ്ദേഹം ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ക്കെതിരെ ആഞ്ഞടിച്ചത്. കൂടാതെ രാഹുല്‍ ഈശ്വര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ ജയില്‍ മോചിതനാക്കണം എന്നും പി സി ജോര്‍ജ് കൂട്ടിചേര്‍ത്തു.

മല കയറാനെത്തിയ ചുംബന സമര നേതാവ് രഹ്ന ഫാത്തിമ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയത്. മാത്രമല്ല നിലയ്ക്കലും പമ്പയിലും നടത്തിയ പോലീസ് നരനായാട്ടിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നും പോലീസ് യൂണിഫോമും ഹെല്‍മറ്റും രഹ്ന ഫാത്തിമയ്ക്ക് കൊടുത്തത് നിയമ വിരുദ്ധമാണെന്നും ജോര്‍ജ് ആരോപിച്ചു.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ മുഴുവന്‍ മത വിശ്വാസികളേയും രംഗത്തിറക്കും. അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ പിണറായിയെ പോലിരിക്കും. കേരളത്തിലെ സി.പി.എമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ നിരാഹാര സമരത്തിലേക്കെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുകയുണ്ടായി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ ഇക്കാര്യം വ്യക്തമാക്കിയത്. കൊട്ടാരക്കര സബ് ജയിലിലാണ് ഇപ്പോള്‍ രാഹുല്‍ ഉള്ളത്. ഇന്ന് രാവിലെ എട്ടു മണി മുതലാണ് രാഹുല്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സുഹൃത്തായ കെവിന്‍ മാത്യു സണ്ണി രാഹുലിനെ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചതെന്നും ദീപ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button