ന്യൂഡല്‍ഹി: അതിര്‍ത്തി സംരക്ഷണത്തിനായി ജവാന്‍മാര്‍ അതിര്‍ത്തിയില്‍ കാത്ത് കെട്ടിക്കിടക്കുന്ന സ്ഥിതി വിശേഷത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഇതിനായി നൂതനമായ സാങ്കേതിക വിദ്യ നടപ്പില്‍ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി ജവാന്‍മാരെ രാജ്യത്തിന്‍റെ പരിപാലനത്തിനായി അതിര്‍ത്തിയില്‍ അതിര് തിരിച്ച് അവിടെ വിന്യസിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ നടപടി ഫലത്തില്‍ വരാത്തതിനാലാണ് പുതിയ സങ്കേതിക വിദ്യ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.
രാജസ്ഥാനിലെ ബൈക്കനറില്‍ ബിഎസ്എഫ് ജവാന്‍മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്ന വേളയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഈ കാര്യം അറിയിച്ചത്. ഇന്റര്‍ഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം എന്ന അതി നൂതന സാങ്കേതിക വിദ്യയാണ് ഇതിനായി വിനിയോഗിക്കുന്നത് . ഈ സംവിധാനം നിലവില്‍ വരുന്നതോട് കൂടി അതിര്‍ത്തിയിലെ വിവരങ്ങള്‍ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് റൂമിലിരുന്ന് തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ജമ്മുകാശ്മീരില്‍ ഇതിന്‍റെ തുടക്കം പ്രവര്‍ത്തനങ്ങള്‍ ഇതിനകം നിറവേറ്റി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments