Latest NewsInternational

മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജയ്ക്ക് അവാര്‍ഡ്

വൈറ്റ് ഹൗസില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയാണ് അവാര്‍ഡ് നല്‍കിയത്

ഹോസ്റ്റന്‍: മനുഷ്യക്കടത്തിന് എതിരെ ശബ്ദമുയർത്തിയ ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ മിനാല്‍ പട്ടേല്‍ ഡേവിസിന് അവാർഡ്. വൈറ്റ് ഹൗസില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയാണ് അവാര്‍ഡ് നല്‍കിയത്. “ഇത് അവിശ്വസനീയമായിരുന്നു. എന്റെ മാതാപിതാക്കള്‍ ഇതിനായി ഇന്ത്യയില്‍ നിന്ന് എത്തി. യു. എസില്‍ ജനിക്കുന്ന എന്റെ കുടുംബത്തിലെ ആദ്യത്തെ വ്യക്തി ഞാനാണ്. മേയറിന്റെ ഓഫീസില്‍ ജോലി ലഭിക്കാനും അവസാനം വൈറ്റ് ഹൗസില്‍ നിന്ന് ഇത്തരം ഒരു ബഹുമതി ലഭിക്കാനും സാധിച്ചു. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല,” മിനാല്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button