മുസിരിസ് ബിനാലെ സെക്രട്ടറിയും ശില്പ്പിയുമായ റിയാസ് കോമുവിന് എതിരെ നടപടി. ബിനാലെ ഫൗണ്ടേഷന്റെ അടിയന്തരയോഗമാണ് റിയാസ് കോമുവിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
കൂടാതെ ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽനിന്നും റിയാസ് കോമുവിനെ നീക്കി. അന്വേഷണത്തിനു പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
മീടൂ ആരോപണം ഗൗരവമുള്ളതെന്ന് യോഗം വിലയിരുത്തി. രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ബിനാലെ ഫൗണ്ടേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
https://youtu.be/mosJqivhYSU
Post Your Comments