സുഡാനി ഫ്രം നൈജീരിയയിലെ നായകനായി അഭിനയിച്ച നൈജീരിയൻ സ്വദേശി സാമുവൽ റോബിൻസണിനെതിരെ ഗുരുതര വംശീയ അധിക്ഷേപവുമായി മലയാളത്തിലെ ട്രോൾ പേജ്. ” ഈ സിനിമയിൽ മൃഗങ്ങൾ ഒന്നും ഉപദ്രവിക്കപ്പെട്ടിട്ടില്ല” എന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ആരും ‘ഇതിനെ’ കുറിച്ച് ഓർത്തില്ല” എന്ന തലക്കെട്ടോടൊപ്പം സാമുവൽ റോബിൻസണും സൗബിൻ ഷാഹിറും ഒപ്പം നിൽക്കുന്ന ചിത്രമാണ് ഇവർ ഷെയർ ചെയ്തിരിക്കുന്നത്. ഒഫൻസീവ് മലയാളം മീംസ് എന്ന മലയാളം ട്രോൾ പേജാണ് ഇത്തരത്തിലൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
താൻ നേരിടേണ്ടി വന്നിട്ടുള്ള വംശീയ അധിക്ഷേപങ്ങളിൽ ഏറ്റവും രൂക്ഷവും നേരിട്ടുമുള്ള അധിക്ഷേപവുമാണ് ഇതെന്ന് സാമുവൽ റോബിൻസൺ വ്യക്തമാക്കി. തനിക്കു ഒരുപാടു നല്ല സുഹുത്തുക്കൾ കേരളത്തിൽ ഉണ്ടെന്നും ഇതു കേരളത്തെ യഥാർത്ഥമായി പ്രതിനിധീകരിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ജാതീയ അധിക്ഷേപവും സംവരണ വിരുദ്ധതയും പീഡോഫിലിയയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമുള്ള ട്രോളുകളാണ് ഈ പേജിൽ ഭൂരിഭാഗവും.
Post Your Comments