പത്തനംതിട്ട: ആറ്റുകാല്‍ദേവിയെ കുറിച്ച് പുസ്തകം രജിച്ച എഴുത്തുകാരി ലക്ഷമി രാജീവാണ് താന്‍ പലതവണ ശബരിമലയില്‍ പോിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യം പല മേല്‍ശാന്തിമാര്‍ക്കും അറിയാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍കുറിച്ചു. എല്ലാ കാലത്തും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ കാണിക്കുന്ന ഈ പ്രതിഷേധം വെറും കാപട്യമാണ്. വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനായി പോയി ഇനി അവിടെ പുതിയതായി കാണാന്‍ എനിക്കൊന്നുമില്ല. എപ്പോഴും പോകാന്‍ ശബരിമല കോവളം ബീച്ചല്ല.
തന്ത്രി കുടുംബത്തിലെ പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടി അവിടെ പോയപ്പോള്‍ അന്ന് തന്ത്രി ക്ഷേത്രമടച്ച് ഇറങ്ങിപ്പോയില്ല. ശബരിമല കൈവിട്ടുപോകുമെന്ന പേടിയില്‍ നിന്നാണ് ഇത്തരം വിഷലിപ്തമായ അജണ്ട ഉണ്ടാക്കുന്നതും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതും. സ്ത്രീകള്‍ കയറുന്നതിലൂടെ ശബരിമലയില്‍ പുരോഗമനം ഉണ്ടാകും. ചിന്തിച്ചുനോക്കുമ്പോള്‍ മനസ്സിലാകുന്ന കാര്യം ഇതാണെന്നും കാശും കള്ളും കിട്ടാതാകുമ്പോള്‍ പ്രതിഷേധക്കാര്‍ പോയ്‌ക്കൊള്ളുമെന്നും ലക്ഷ്മി രാജീവ് കൂട്ടിചേര്‍ത്തു.
ലക്ഷ്മി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
ലോകോത്തരമായ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. അവിടെ മതിയായ സെക്യൂരിറ്റി ചെക്കിങ് ഒന്നുമില്ല. അവിടെ ഇരിക്കുന്നവരുടെ കൈയില്‍ ബോംബുണ്ടോ എന്നൊന്നും അറിയില്ല. ഞാന്‍ അവിടെ ചെല്ലുക എന്നതാണ് അവരുടെയൊക്കെ ലക്ഷ്യം. എന്നെ കൊന്നുകളയില്ലെന്ന് ആരു കണ്ടു? ശബരിമലയില്‍ ഇപ്പോള്‍ ഉള്ള പരാജയമെന്ന് പറയുന്നത് വേണ്ട സുരക്ഷ ഇല്ലെന്നുള്ളതാണ്. തിരുപ്പതി മോഡലില്‍ ഒരു ചെക്കിങ് നടപ്പാക്കട്ടെ. സര്‍ക്കാര്‍ അത് കൊണ്ടുവരും വിശ്വാസികള്‍ ശബരിമലയില്‍ കയറുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിനുള്ള സാവകാശം എനിക്ക് സര്‍ക്കാരിന് കൊടുത്തേ പറ്റൂ. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്നെ അവര്‍ കൊല്ലുമെന്ന കാര്യം ഉറപ്പാണ്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ ചൊല്ലി ഒരു മരണം നടന്നാല്‍ നമ്മള്‍ പരാജയപ്പെടും.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ സുരക്ഷാകാര്യത്തില്‍ അങ്ങനെയൊരു ഉറപ്പ് കിട്ടിയിട്ടില്ല. അവിടെ നില്‍ക്കുന്ന പോലീസുകാരുടെ സ്ഥിതി കൂടി നമ്മള്‍ ആലോചിക്കണം. അവരും മനുഷ്യരാണ്. മൂന്ന് നാല് കിലോമീറ്റര്‍ നടന്ന് തളര്‍ന്ന് ഭക്ഷണമൊന്നും കിട്ടാതെയാണ് അവരുള്ളത്. സേഫ് സോണുകളിലിരുന്ന് വര്‍ത്തമാനം പറയുന്ന പോലെയല്ല കാര്യങ്ങള്‍. ഭക്തയായ യുവതി ചെന്നാല്‍ കയറ്റുമെങ്കില്‍ ഞാന്‍ 47 വയസുള്ള സ്ത്രീയാണ്. കൂടാതെ ഞാനൊരു എസ്റ്റാബ്ലിഷ്ഡ് ഭക്തയാണ്. എനിക്ക് യാതൊരുവിധ ആക്ടിവിസവുമില്ല. സന്യാസം സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ആളാണ് ഞാന്‍. എന്റെ ഒരു ആക്ഷനും ഹിന്ദു സനാതന മൂല്യങ്ങള്‍ക്കൊന്നും എതിരല്ല. അതുകൊണ്ട് തന്നെ എന്നെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. അതുകൊണ്ട് ശബരിമലയില്‍ ഇപ്പോള്‍ മന്ത്രി പറഞ്ഞതനുസരിച്ച് എനിക്ക് പ്രവേശിക്കാന്‍ യാതൊരു പ്രശ്നമില്ല. പക്ഷേ എനിക്ക് മതിയായ സുരക്ഷ വേണം. അതല്ലാതെ അവിടെ കലാപമുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ല. തിരുപ്പതിയിലൊക്കെ ശക്തമായ സെക്യൂരിറ്റി ചെക്കപ്പുകളുണ്ട്. അതിനുള്ള ഉറപ്പ് സര്‍ക്കാര്‍ വരുത്തുമെന്നാണ് എന്റെ വിശ്വാസം അത് തന്നെയാണ് കടകംപള്ളി പറഞ്ഞതും.
Post Your Comments