Latest NewsKerala

നിങ്ങളുടെ ശക്തി തെളിയിക്കുന്ന ഒരിടമായി പുണ്യഭൂമിയെ മാറ്റരുതെന്ന് ആക്ടിവിസ്റ്റുകളോട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

പമ്പ: ശബരിമല കയറാനെത്തിയ യുവതികളോട് മടങ്ങാന്‍ ആവശ്യപ്പെട്ടത് ഇവരുടെ പശ്ചാത്തലം കൂടി കണക്കിലെടുത്താണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തര്‍ക്ക് വേണ്ട സൗകര്യം ഒരുക്കും. ആരുടേയും വികാരം വ്രണപ്പെടുത്തി കൊണ്ട് ഒരു തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ശക്തി തെളിയിക്കുന്ന ഒരിടമായി പുണ്യഭൂമിയെ മാറ്റരുതെന്ന് ആക്ടിവിസ്റ്റുകളോട് മുന്നറിയിപ്പും മന്ത്രി നല്‍കുന്നുണ്ട്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രി പറയുന്നു. അതേസമയം യുവതികളുടെ പശ്ചാത്തലം മനസിലാക്കാതെ സുരക്ഷയൊരുക്കിയ പൊലീസിനെ മന്ത്രി വിമര്‍ശിക്കുകയും ചെയ്തു.

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് ഭരണഘടനാ സ്ഥാപനമായ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിശ്വാസികള്‍ക്ക് ശബരിമലയിലെത്താന്‍ എല്ലാവിധ സംരക്ഷണം നല്‍കുമെന്നും എന്നാല്‍ ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെന്ന പുണ്യഭൂമിയെ മാറ്റില്ലെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ മറവില്‍ ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്തി അവരുടെ ശക്തി തെളിയിക്കാന്‍ അനുവദിക്കില്ല. ഇപ്പോള്‍ പൊലീസ് നടപ്പന്തലിലെത്തിച്ചത് യഥാര്‍ത്ഥ വിശ്വാസികളാണെന്ന് സംശയമുണ്ട്. യുവതികളെ തിരിച്ചയയ്ക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ശബരിമല കയറാനായി യുവതികള്‍ നനടപ്പന്തല്‍ വരെയെത്തിയിരുന്നു. ഇവിടെ നിന്നും സന്നിധാനത്തേയ്ക്ക് വെറും നൂറ് മീറ്റര്‍ ദൂരം മാത്രമാണുള്ളത്. അതേസമയം ഇരുന്നോളം പോലീസുകാരുടെ സുരക്ഷാവലയത്തിലാണ് ഇവരുടെ മലകയറ്റം. പ്രാര്‍ഥനകളും ശരണംവിളികളുമായി അനേകം പ്രതിഷേധക്കാരാണ് നടപ്പന്തലില്‍ ഉള്ളത്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. ഐ.ജി എസ് ശ്രീജിത്താണ് ഇവരോട് സംസാരിക്കുന്നത്.

വിശ്വാസത്തെ തകര്‍ത്തുകൊണ്ട് അകത്ത് കയറാനല്ല തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. നിയമം നടപ്പിലാക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ട്. പ്രതിഷേധക്കാര്‍ അതിനോട് സഹകരിക്കണമെന്നും ഐജി അഭ്യര്‍ത്ഥിച്ചു. ആരെയും ചവിട്ടിയരച്ചുകൊണ്ട് മുന്നോട്ട് പോവില്ലെന്നും ഐ.ജി എസ് ശ്രീജിത്ത് ഭക്തരോട് പറഞ്ഞു. ബലം പ്രയോഗിക്കണമെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും. ബലപ്രയോഗം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുന്നോളം പോലീസുകാരുടെ സംരക്ഷണയില്‍ ഹൈദരാബാദ് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും, ഒരു സാമൂഹ്യ പ്രവര്‍ത്തകയുമാണ് സന്നിധാനത്തേയ്ക്ക് പോകുന്നത്. കൊച്ചി സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തക കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടുമായാണ് മലകയറിയ്ത. രണ്ടര മണിക്കൂറ് നേരത്തെ സമയമാണ് യുവതികള്‍ നടപ്പന്തലിലേയ്ക്ക്് എത്താന്‍ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button