വര്‍ക്കല : വര്‍ക്കല ട്രഷറിക്ക് സമീപം ലളിതഭവനിലെ മതില്ക്കെട്ടിനുളളില് അപ്രതീക്ഷിതമായാണ് നായ രംഗപ്രവേശനം ചെയ്തത്. നായയെ കണ്ടതും വീട്ടുകാര്‍ ബഹളം വെച്ചു. കാര്യമെന്തെന്നാറിയാതെ നായ വീട്ടുകാരുടെ ബഹളം കണ്ട് തലങ്ങും വിലങ്ങും ഒാടി. അവസാനം എങ്ങനയോ പുറത്തേക്കുളള മാര്‍ഗ്ഗമായ ഗേറ്റിന്റെ നേരെ നായ പരിഭ്രാന്തിയോടെ പാഞ്ഞടുത്തു. നായക്കറിയാമോ ഗേറ്റിന്റെ പുറത്തേക്കുളള വാതില്‍ എവിടെയെന്ന് കണ്ട ദ്വാരത്തിലൂടെ കക്ഷിയങ്ങ് തലയിട്ട് രക്ഷപ്പെട്ടോടാന്‍ ശ്രമം നടത്തി.
എന്നാല്‍ നിരാശാജനകം എന്ന് പറയട്ടെ നായയുടെ തല ഗേറ്റിന്റെ ചെറിയ വലയത്തില്‍ കുടുങ്ങി.പട്ടിയുടെ മരണ വെപ്രാളം കണ്ട് വീട്ടുകാര്‍ ഉടനെ ഫയര്‍ ഫോഴ്സിനെ വിളിച്ചുവരുത്തി. എങ്കിലും നായക്ക് ഒരു മണിക്കുറോളം വലയത്തില്‍ കിടന്ന് ഞെളിപിരി കൊളേളണ്ടി വന്നുവെന്നാണ് സത്യം. ഫയര്‍ ഫോഴ്സ് ഉദ്ധ്യോഗസ്ഥര്‍ അവസാനം കമ്പി ശ്രമകരമായ ദൗത്യത്തിലൂടെ വളച്ചെടുത്താണ് പട്ടിയെ രക്ഷിച്ചത്.
വര്‍ക്കല ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍ ദീപേഷ് ,ലീഡിങ്ങ് ഫയര്മാന് പ്രദീഷ് ,വിനീഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് നായയുടെ രക്ഷകരായി എത്തിയത്. തല പുറത്തെത്തിയതും നായ ഒന്ന് നോക്കി സ്നേഹപ്രകടനം നടത്തിയ ശേഷം ഒാടി രക്ഷപ്പെട്ടു.
Post Your Comments