MollywoodCinemaEntertainment

പ്രേക്ഷകരെ അതിശയിപ്പിച്ച മോഹന്‍ലാല്‍ സിനിമയുടെ രണ്ടാം ഭാഗം!!

അപ്പുക്കുട്ടനും, അശോകേട്ടനും, ഉണ്ണിക്കുട്ടനും മലയാളികളുടെ മനസ്സില്‍ ഇടം നേടി

വ്യത്യസ്ത ശൈലിയിലുള്ള മോഹന്‍ലാലിന്‍റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു 1992-ല്‍ പുറത്തിറങ്ങിയ ‘യോദ്ധ’. അപ്പുക്കുട്ടനും, അശോകേട്ടനും, ഉണ്ണിക്കുട്ടനും മലയാളികളുടെ മനസ്സില്‍ ഇടം നേടിയപ്പോള്‍ എആര്‍ റഹ്മാന്‍ എന്ന അതുല്യ സംഗീത സംവിധായകന്റെ പ്രസന്‍സും മലയാള സിനിമയ്ക്ക് ലഭ്യമായി, എആര്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ഒരേയൊരു മലയാള ചിത്രമാണ് ‘യോദ്ധ’,അങ്ങനെ നിരവധി പ്രത്യേകതകള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം മോഹന്‍ലാല്‍-ജഗതി കോമ്പിനേഷനായിരുന്നു.

സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത് നേപ്പാളിലായിരുന്നു. ശശിധരന്‍ ആറാട്ടുവഴി രചന നിര്‍വഹിച്ച ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നു. ‘യോദ്ധ’ എന്ന സിനിമയ്ക്ക് ഒരു രണ്ടാം ഭാഗമുണ്ടാകുമോ? എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ സംഗീത് ശിവന്‍.

“ലാലേട്ടന്‍ എന്ന അതുല്യ പ്രതിഭ എന്നോടൊപ്പം ഉണ്ടെങ്കില്‍”, യോദ്ധ എന്ന ചിത്രം വീണ്ടും ചെയ്യുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് വ്യക്തമാക്കുകയാണ് സംഗീത്.
1992-ലെ ഓണചിത്രമായി പ്രദര്‍ശനത്തിനെത്തിയ യോദ്ധക്കൊപ്പം റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഫാസില്‍-മമ്മൂട്ടി ടീമിന്റെ ‘പപ്പയുടെ സ്വന്തം അപ്പൂസ്’, പപ്പയുടെ സ്വന്തം അപ്പൂസും ആ വര്‍ഷത്തെ മമ്മൂട്ടിയുടെ കരിയര്‍ ഹിറ്റുകളില്‍ ഒന്നായി മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button