തിരുവനന്തപുരം: ശബരിമലയിലേത് വിവേകശൂന്യമായ മന്ത്രിസഭ ഉണ്ടായതിന്റെ ഫലമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും ധരിപ്പിച്ച് യുവതിയെ സന്നിധാനത്തെത്തിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. കേരള പൊലീസ് നിയമം ലംഘിച്ച ഐ.ജി ശ്രീജിത്തിനെതിരെ കേസെടുക്കണം.
ബി.ജെ.പിയെ വളര്‍ത്തി ജനാധിപത്യമതേതര ശക്തികളെ തളര്‍ക്കാമെന്നും അത് തിരഞ്ഞെടുപ്പില്‍ ഗുണമാകുമെന്നുമുള്ള കുടില രാഷ്ട്രീയ തന്ത്രമാണ് സി.പി.എമ്മിന്റേത്.
എല്ലാവരെയും ഒന്നുപോലെ കാണേണ്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍, അല്ലാതെ പാര്‍ട്ടി സെക്രട്ടറിയല്ല. സംസ്ഥാന സര്‍ക്കാര്‍ ഭക്തജനങ്ങളോട് വാശി തീര്‍ക്കുന്നത് പോലെയാണ്. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കമാന്‍ഡോ ഓപ്പറേഷനാണോ? അതാണോ സുപ്രിംകോടതി വിധി? വിശ്വാസികളെയാണോ സര്‍ക്കാര്‍ സന്നിധാനത്തെത്തിച്ചത്? ആളിക്കത്തിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. തുടക്കം മുതല്‍ പ്രശ്നം വഷളാക്കാനായിരുന്നു ശ്രമം. നട തുറക്കുന്നതിന് രണ്ട് ദിവസം മുമ്ബേ നിലയ്ക്കലും പമ്ബയും സംഘര്‍ഷഭരിതമായിട്ടും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments