Latest NewsKerala

മലകയറുന്നതിനിടെ മാധ്യമ പ്രവർത്തകയെയും രഹ്ന ഫാത്തിമയെയും തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്

പൊലീസിന്റെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍

പമ്പ : മലകയറുന്നതിനിടെ ആന്ധ്ര സ്വദേശിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കവിത, എറണാകുളം സ്വദേശിയും ചുംബന സമര നായികയുമായ രഹ്ന ഫാത്തിമ എന്നിവരെ ശബരിമലയിലേക്ക് കടത്തിവിടാതെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെയാണ് സന്നിധാനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്കെതിരെ നിരോധനാജ്ഞ ലംഘിച്ച്‌ സംഘം ചേരല്‍, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയല്‍, പൊലീസിന്റെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടക്കുന്നതിനിടെ ശേഖരിച്ച വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷം ഉടന്‍ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, രണ്ട് ദിവസമായി ശബരിമലയിലും പരിസരത്തും തുടരുന്ന നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button