ഇംഫാല്‍: മണിപ്പൂരിലെ കാംഗ്പോക്പിയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്ബ് ശക്തമായ ബോംബ് സ്ഫോടനം. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10 ന് കാംഗ്പോക്പിയിലെ ചന്തയിലാണ് സ്ഫോടനം ഉണ്ടായത്.
മുഖ്യമന്ത്രി എന്‍. ബിരെന്‍ സിംഗിന്റെ സന്ദര്‍ശനത്തിനു തൊട്ടുമുമ്ബാണ് സംഭവം. രണ്ടു കാറുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. അര്‍ധരാത്രിയില്‍ സ്ഫോടനം നടന്നതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. കാംഗ്പോക്പി ബസാറിലെ പോസ്റ്റോഫീസിനു സമീപമായിരുന്നു സ്ഫോടനം നടന്നത്. കാംഗ്പോക്പി ബസാറില്‍ വനിതാ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനായി ബിരെന്‍ സിംഗ് വെള്ളിയാഴ്ച എത്താനിരിക്കുകയായിരുന്നു.
Post Your Comments