ദുബായ് : അറ്റ്ലസ് രാമചന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിരയും ദുബെെയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് മുഖ്യമന്ത്രി താമസിക്കുന്ന ഗ്രാൻഡ് ഹയാത് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. വ്യക്തിപരമായ യാതൊരു കാര്യവും കൂടിക്കാഴ്ചയില്‍ വിഷയമായില്ലെന്നും കേരളം നേരിട്ട പ്രളയക്കെടുതിയെക്കുറിച്ചും അതിനെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചുമാണ് സംസാരിച്ചതെന്ന് ഒരു പ്രമുഖ പ്രദേശിക മാധ്യമത്തോട് അറ്റ്ലസ് രാമചന്ദ്രന് പ്രതികരിച്ചു.
ദുരിതത്തില്‍പ്പെട്ട കേരളത്തോട് താന്‍ പൂര്‍ണ്ണമായും ചേര്‍ന്നു നില്‍ക്കുന്നുവെന്നും കേരളത്തിന്റെ വികസനത്തിനായുളള ഭാവി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുളള ആലോചനയിലാണ് താനെന്നും മുഖ്യമന്ത്രിയോട് അദ്ദേഹം പറഞ്ഞു. രണ്ടേമുക്കാല്‍ വര്‍ഷത്തോളം സാമ്പത്തിക പ്രശ്നത്തില്‍ അകപ്പെട്ട് ജയില്‍ വാസ അനുഭവിച്ച അവസ്ഥയിലും കേരളത്തോടുളള സമീപനത്തില്‍ മുഖ്യമന്ത്രി അതിയായ സന്തോഷം അറിയിച്ചു.
കേരളത്തില്‍ തിരിച്ചെത്തിയാല്‍ തീര്‍ച്ചയായും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കെെകോര്‍ത്ത് വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും അറ്റ്ലസ് രാമചന്ദ്രന് പറഞ്ഞു.
Post Your Comments