പമ്പ: അയ്യപ്പനെ ഇന്നു തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് 46കാരി രംഗത്ത്. കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റിയാണ് സന്നിധാനത്തേയ്ക്ക് പോകാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിദ്യാരംഭം ആയതിനാല്‍ ഇന്നു തന്നെ അയ്യപ്പനെ കാണണമെന്നും അവര്‍ പറഞ്ഞു. അയ്യപ്പന്റെ അനുഗ്രഹമുള്ളതു കൊണ്ടാണ് ഇവിടെ വരെ എത്തിയതെന്ന് ഇവര്‍ പറഞ്ഞു. ഇവര്‍ വിദേശത്താണ് താമസിച്ചിരുന്നത്.
എല്ലാമതത്തില്‍പ്പെട്ട ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ടെന്നും വിശ്വാസം കൊണ്ടാണ് വന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് പോലീസ് പ്രൊട്ടക്ഷന്‍ നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നു തന്നെ അയ്യപ്പനെ കാണണമെന്ന നനിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇവര്‍.
രഹനാ ഫാത്തിമയും കവിതയും മലയിറങ്ങി തുടങ്ങിയതിന് പിന്നാലെയാണ് മല ചവിട്ടാനുറച്ച് മേരി സ്വീറ്റി പ്മ്പയിനെത്തിയത്. മാലയും ഇരുമുടിയും ഇല്ല എന്നാല്‍ താനൊരു വിശ്വാസിയാണെന്നായിരുന്നു ഇവരുടെ വാദം. ഷാര്‍ജയില്‍ ജോലി ചെയ്ത യുവതി ഒറ്റയാക്കാണ് എത്തിയിരിക്കുന്നത്. പോലീസിനെയും ഇവര്‍ വിവരം അറിയിച്ചിരുന്നില്ല. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നാണ് യുവതി എത്തിയിരിക്കുന്നത്.
Post Your Comments